മകനൊപ്പം ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരൂരങ്ങാടി: മകനൊപ്പം ക​ട​ലു​ണ്ടി​പ്പു​ഴ​യി​ല്‍ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇന്നലെയാണ് ഇരുവരെയും കാണാതായത്. മക്കളെ പുഴ കാണിക്കാന്‍ പോയപ്പോള്‍ ആണ് അപകടം ഉണ്ടായത്. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മൂ​ത്ത​മ​ക​ന്‍ ഷാ​നി​ബി​നെ ഇന്നലെ (9) ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. കടലുണ്ടിപ്പുഴയില്‍ കക്കാട് ബാക്കിക്കയം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം താമസിക്കുന്ന ഇ​സ്‌​മാ​യില്‍ (36) മകന്‍ മുഹമ്മദ് ശംവീല്‍ (ഏഴ്) എന്നിവരെയാണ് പുഴയില്‍ കാണാതായത്. മകന്‍റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് കണ്ടെത്തിയിരുന്നു. ഇ​സ്മാ​യി​ലിന്‍റെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയത്‍. അബൂദാബിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇ​സ്‌​മാ​യില്‍.

കുളിക്കാന്‍ പോയ അയല്‍വാസിയായ കുട്ടിയോടൊപ്പമാണ് പിതാവും മക്കളും പുഴ കാണാന്‍ പോയത്. പുഴയിലേക്ക് മുഹമ്മദ് ശംവീല്‍ ഇറങ്ങിയപ്പോള്‍ കാല്‍ വഴുതി വീണു. കുട്ടിയെ തിരയുന്നതിനിടെ പിതാവും ഒഴുക്കില്‍പ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...