ആലപ്പുഴ: മാന്നാര്‍ കടപ്രയില്‍ ഒന്നര വയസുകാരന്‍ ആറ്റില്‍ വീണ് മരിച്ചു. കടപ്ര സൈക്കിള്‍ മുക്കിന് പടിഞ്ഞാറ് മണലേല്‍ പുത്തന്‍ പറമ്പില്‍ മനോജിന്‍റെ മകന്‍ ഡാനിയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
പമ്പയാറിന്‍റെ തീരത്തുള്ള വീടിന്‍റെ മുറ്റത്ത് കളിച്ച് കൊണ്ടുനിന്ന കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടിയുടെ കളിപ്പാട്ടം കടവിന് സമീപം കണ്ടെത്തി. ഇതിന് പിന്നാലെയാണ് ആറ്റില്‍ തിരച്ചില്‍ നടത്തിയത്. ആറ്റില്‍ മത്സ്യ ബന്ധനം നടത്തിക്കൊണ്ടിരുന്ന യുവാവ് വെള്ളത്തില്‍ മുങ്ങി കുട്ടിയെ എടുത്തു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.