തൃശൂര്‍: പുല്ലഴിയില്‍ വൈദിക വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു. പാവറട്ടി കാക്കശ്ശേരി ഒലക്കേങ്കില്‍ നിക്കോളാസിന്റെ മകന്‍ റിയോ നിക്കോളാസ് ഒലക്കേങ്കിലാണ് (21) മരിച്ചത്. തൃശ്ശൂരിലെ സെമിനാരിയില്‍ വൈദിക പഠനം നടത്തുന്ന സംഘം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു പുല്ലഴിയിലെ ഓര്‍ഫനേജില്‍ എത്തിയത്. മറ്റുള്ളവര്‍ക്കൊപ്പം കുളിക്കാന്‍ പോയ റിയോ കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫയര്‍ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്.
വൈദിക വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു
RECENT NEWS
Advertisment