പമ്പാനദിയിൽ ജലനിരപ്പ് താഴുന്നു ; ജലവിതരണ പദ്ധതികൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികൾ പ്രതിസന്ധിയിൽ. അങ്ങാടി പദ്ധതിയെയാണ് ഏറെ ബാധിച്ചിട്ടുള്ളത്. അങ്ങാടിയിൽ ദിവസവും 20 മണിക്കൂറിലധികം പമ്പിങ് നടന്നിരുന്നു. കിണറിൽ ആവശ്യമായ വെള്ളമില്ലാത്തതിനാൽ ഇപ്പോൾ രാത്രിയിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് പതിവായി പമ്പിങ് നടക്കുന്നത്. കൂടാതെ ജലവൈദ്യുത പദ്ധതികളിൽ നിന്നും ഉത്പാദനത്തിനുശേഷം വെള്ളം നദിയിലേക്ക് തുറന്നുവിടുന്ന അവസരങ്ങളിലും പമ്പിങ് നടത്തിയാണ് ഭാഗികമായെങ്കിലും ജലവിതരണം നടത്തി വരുന്നത്. നദിയിൽ കിണറിനുസമീപം കഴിഞ്ഞ വർഷം മണൽചാക്കുകളടുക്കി തടയണ നിർമിച്ചാണ് പമ്പിങ് നടത്തിവരുന്നത്. അങ്ങാടി പഞ്ചായത്തിലെ 3500-ലധികം കുടുംബങ്ങളിൽ വെള്ളം എത്തിക്കുന്നത് ഈ പദ്ധതിയിൽനിന്നുമാണ്. പെരുന്തേനരുവി, റാന്നി മേജർ ജലവിതരണപദ്ധതി എന്നിവയെയും നദിയിലെ ജലനിരപ്പ് താഴ്ന്നത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ പൂർണസമയ പമ്പിങ് പലപ്പോഴും നടക്കുന്നില്ല.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...