കക്കയം, പെരുവണ്ണാമൂഴി ഡാമുകളിൽ ജലനിരപ്പ് ഉയർന്ന

For full experience, Download our mobile application:
Get it on Google Play

പേരാമ്പ്ര : കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി പെയ്ത മഴയിൽ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൽ മഴക്കാലം തുടങ്ങിയതുമുതൽ നാല് ഷട്ടറുകളും മൂന്നുമീറ്റർ തുറന്നിട്ടിരിക്കുകയാണ്. സെക്കൻഡിൽ 44.22 ഘന അടി വെള്ളം പുറത്തേക്കൊഴുകുന്നുണ്ട്. 39 മീറ്ററാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 38.93 മീറ്ററാണ് വെള്ളമുണ്ടായിരുന്നത്. 42.7 മീറ്ററാണ് ഡാമിലെ പുനർനിശ്ചയിച്ച പരമാവധി ജലസംഭരണപരിധി.

ഡാം റിസർവോയറിൽ തിങ്കളാഴ്ച 62 ശതമാനം (73.976 ദശലക്ഷം ക്യുബിക് മീറ്റർ) വെള്ളമുണ്ട്. ഈ വർഷം ഓഗസ്‌റ്റിലാണ് പെരുവണ്ണാമൂഴി ഡാമിൽ കൂടിയ ജലനിരപ്പ് (39.97) രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളിലെല്ലാം ഓഗസ്‌റ്റിലാണ് ഡാമിലെ ജലനിരപ്പ് 40 മീറ്റർ കടന്ന് ഏറ്റവും കൂടിയ അളവിലെത്തിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ്‌ എട്ടിന് 40.06 മീറ്ററും 2019 ഓഗസ്റ്റ്‌ ഒമ്പതിന് 40.72 മീറ്ററും 2018 ഓഗസ്റ്റ്‌ 15-ന് 40.92 മീറ്ററും ജലനിരപ്പ് എത്തിയിരുന്നു.

കെ.എസ്.ഇ.ബി.യുടെ കുറ്റ്യാടി പദ്ധതിക്ക് കീഴിലുള്ള കക്കയം ഡാമിൽ ഇത്തവണത്തെ മഴക്കാലത്ത് ഷട്ടർ തുറക്കേണ്ടിവന്നിട്ടില്ല. ഇപ്പോഴും ഷട്ടർ തുറക്കേണ്ട സാഹചര്യമില്ല. ജലവൈദ്യുതപദ്ധതിയിൽ പരമാവധി വൈദ്യുത ഉത്പാദനം നടക്കുന്നുമുണ്ട്. 750.30 മീറ്ററാണ് തിങ്കളാഴ്ച കക്കയം ഡാമിലെ ജലനിരപ്പ്. 758.04 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണനില. റിസർവോയറിൽ 54.7 ശതമാനം (20.80 ദശലക്ഷം ക്യുബിക് മീറ്റർ) വെള്ളമുണ്ട്. ഈ വർഷം ജൂലായിലാണ് ഡാമിൽ കൂടുതൽ ജലനിരപ്പ് രേഖപ്പെടുത്തിയത്.  ജലനിരപ്പ് 755 മീറ്ററിലധികം വന്നതിനാൽ കഴിഞ്ഞ വർഷം ഒന്നിലേറെത്തവണ ഡാം ഷട്ടർ തുറന്നിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...