ഡീസലില്‍ വെള്ളം കലര്‍ന്നതിനെത്തുടര്‍ന്ന് കാര്‍ തകരാറിലായ സംഭവം ; 3.76 ലക്ഷം ല്‍കാന്‍ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഡീസലില്‍ വെള്ളം കലര്‍ന്നതിനെത്തുടര്‍ന്ന് കാര്‍ തകരാറിലായ സംഭവത്തില്‍ പമ്പുടമയോട് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച്‌ ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്. വെസ്റ്റ് കോഡൂര്‍ സ്വദേശി വിജേഷ് കൊളത്തായി നല്‍കിയ പരാതിയിലാണ് ഉത്തരവ്. വാഹനം നന്നാക്കാന്‍ ചെലവായ പണം ഉള്‍പ്പടെ 3.76 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. കുമരകത്തുള്ള ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് വിജേഷ് കാറില്‍ 4500 രൂപയുടെ ഡീസല്‍ അടിച്ചത്. എന്നാല്‍ കുറച്ചുദൂരം സഞ്ചരിച്ചപ്പോഴേക്കും കാര്‍ പ്രവര്‍ത്തനരഹിതമായെന്നും വെള്ളം കലര്‍ന്നതാണ് കാരണമെന്നും പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു.

ഡീസലില്‍ മാലിന്യവും ജലാംശവും കലര്‍ന്നിരുന്നതായി ലബോറട്ടറി പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്നാണ് കമ്മിഷന്റെ അനുകൂലവിധി. വാഹനം നന്നാക്കുന്നതിനു വന്ന ചെലവായ 1,57,891 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതിച്ചെലവായി ഈടാക്കിയ 15,000 രൂപയും ഡീസലിന്റെ വിലയായി ഈടാക്കിയ 4500 രൂപയും പമ്പുടമ പരാതിക്കാരന് നല്‍കണം. കെ.മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്റേതാണ് വിധി. ഒരു മാസത്തിനകം തുക നല്‍കിയില്ലെങ്കില്‍ 12 ശതമാനം പലിശ ഈടാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...