Wednesday, July 2, 2025 6:45 am

പത്തനംതിട്ടയിലെ പെട്രോള്‍ പമ്പില്‍ നിന്നും നല്‍കിയത് വെള്ളം ; നിരവധി വാഹനങ്ങള്‍ പെരുവഴിയിലായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 99 ശതമാനം വെള്ളവും ഒരു ശതമാനം പെട്രോളും. പത്തനംതിട്ട പ്രൈവറ്റ് ബസ്സ്‌ സ്റ്റാന്‍ഡിനു സമീപത്തെ ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. ഇന്ന് ഈ പമ്പില്‍ നിന്നും പെട്രോള്‍ അടിച്ച നിരവധി വാഹനങ്ങള്‍ വഴിയിലായി. നാലുചക്ര വാഹനങ്ങള്‍ റിക്കവറി വണ്ടി ഉപയോഗിച്ചാണ് വര്‍ക്ക് ഷോപ്പുകളില്‍ എത്തിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ പമ്പില്‍ പരാതിയുമായി ആളുകള്‍ എത്തിത്തുടങ്ങി. പരാതി പറഞ്ഞവരോട് കേസുകൊടുക്കുവാന്‍ പമ്പിലെ മാനേജര്‍ പറഞ്ഞതോടെ ആളുകള്‍ കൂടുതല്‍ രോഷാകുലരായി. ഇതിനിടയില്‍ മാധ്യമങ്ങളും പോലീസും സ്ഥലത്തെത്തി. പെട്രോള്‍ അടിച്ച പണം തിരികെ നല്‍കാമെന്നും വാഹനം പണിതു നല്‍കാമെന്നും മാനേജര്‍ പറഞ്ഞു.

ഇന്ന് ഉച്ചകഴിഞ്ഞ് പെട്രോള്‍ ലോഡ് എത്തിയിരുന്നെന്നും അതില്‍ വന്ന കുഴപ്പമാണെന്നും പറഞ്ഞ് തടിയൂരുവാനായിരുന്നു പമ്പിന്റെ മാനേജര്‍ ശ്രമിച്ചത്‌. ഇതിനു മുമ്പും ഇതുപോലെയുള്ള സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്ന് വാഹന ഉടമകള്‍ പറഞ്ഞു. അളവില്‍ കുറവ് അനുഭവപ്പെട്ടിട്ടുണ്ടെന്നും  സംശയം ചോദിച്ചാല്‍ അപമര്യാദയായി പെരുമാറുമെന്നും വാഹന ഉടമകള്‍ പറയുന്നു. പെട്രോള്‍ പമ്പില്‍ നിയമപരമായി വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഒന്നും ഇവിടെയില്ല. ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കുവാന്‍ ഇവിടെയുള്ള ശുചിമുറി തുറന്നുനല്‍കാറില്ല. ടയറില്‍ കാറ്റ് നിറക്കുവാനുള്ള സംവിധാനം മിക്കപ്പോഴും പ്രവര്‍ത്തനരഹിതമാണ്.

പെട്രോള്‍ അളവ് പരിശോധിക്കുവാന്‍ അളവ് പാത്രം ചോദിച്ചാലും നല്‍കാറില്ല. ഏതാനും മാസം മുന്‍പ് ഇവിടെ തീപിടുത്തവും ഉണ്ടായിരുന്നു. പെട്രോള്‍ പമ്പില്‍ അനുവദനീയമല്ലാത്ത സ്ഥലത്ത് ജീവനക്കാര്‍ ആഹാരം പാകംചെയ്തതായിരുന്നു തീപിടിത്തത്തിനു കാരണം. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് വന്‍ അത്യാഹിതം അന്ന് ഒഴിവായത്. തുടര്‍ന്ന് അന്ന് പമ്പിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തിരുന്നു. ഈഈ പെട്രോള്‍ പമ്പിനെക്കുറിച്ച്   നിരവധി പരാതികളാണ് വാഹന ഉടമകള്‍ക്ക് ഉള്ളത്. ഉദ്യോഗസ്ഥര്‍ ശരിയായ പരിശോധനകള്‍ ഇവിടെ നടത്താറില്ലെന്നും ജനങ്ങള്‍ ആരോപിക്കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍

0
ചെന്നൈ : ശിവഗംഗ കസ്റ്റഡിമരണം സിബിഐക്ക് കൈമാറി തമിഴ്‌നാട് സര്‍ക്കാര്‍. സംഭവത്തില്‍...

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ഇന്ന് ആരംഭിക്കും

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്ര ബുധനാഴ്ച ആരംഭിക്കും. ബ്രസീലിൽ നടക്കുന്ന ബ്രിക്സ്‌...

പഹൽഗാം ആക്രമണം കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധം – ജയ്‌ശങ്കർ

0
ന്യൂയോർക്ക്: കശ്മീരിലെ വിനോദസഞ്ചാരം നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തികയുദ്ധമായിരുന്നു പഹൽഗാം ഭീകരാക്രമണമെന്ന് വിദേശകാര്യമന്ത്രി...

ചിന്ന സ്വാമി സ്റ്റേഡിയത്തിന്റെ ഫ്യൂസ് ഊരി കര്‍ണാടക വൈദ്യുതി ബോര്‍ഡ്

0
ബെംഗളൂരു : അഗ്‌നി ബാധയുണ്ടാകുന്ന പക്ഷം അവശ്യം ഉണ്ടായിരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍...