വാട്ടർ പ്യുരിഫയർ നന്നാക്കി നല്‍കിയില്ല ; യൂറേക്ക ഫോർബ്സ് ലിമിറ്റഡ് 30,000/- രൂപ നഷ്ട പരിഹാരം നല്കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സർവീസ് കരാർ (AMC) ഉണ്ടായിരുന്നിട്ടും കുടിവെള്ളത്തിന് ഉപയോഗിച്ചിരുന്ന വാട്ടർ പ്യുരിഫയർ റിപ്പയർ ചെയ്യാത്തത് സേവനത്തിലെ ന്യൂനതയാണെന്ന ഉപഭോക്താവിന്റെ പരാതിയിൽ നഷ്ട പരിഹാരവും കോടതി ചെലവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി. യൂറേക്ക ഫോർബ്സ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ എറണാകുളം കോതമംഗലം സ്വദേശി അജീഷ് കെ.ജോൺ നൽകിയ പരാതിയിലാണ് ഉത്തരവ്. കുടിവെള്ളം ശുദ്ധികരണത്തിനുള്ള ‘ഡോ. ആക്വാഗാർഡ് മാഗ്‌നാ യു.വി’ വാട്ടർ പ്യൂരിഫയർന്റെ വാർഷിക സർവീസ് കരാർ (AMC) പൂർണമായി പാലിക്കാതിരുന്നതും ഉപഭോക്താവിന്റെ പരാതികൾ അവഗണിച്ചതും മൂലം യൂറേക്ക ഫോർബ്സ് ലിമിറ്റഡ് കമ്പനി ഉപഭോക്തൃ അവകാശലംഘനമാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

ഉപഭോക്താവിന് സേവനം നിഷേധിച്ചതും പരാതികൾക്ക് മറുപടി നൽകാതിരുന്നതും സർവ്വീസ് റദ്ദാക്കിയതും അന്യായമായ വ്യാപാര രീതിയാണെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളായ ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താവിന് ഉണ്ടായ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് 25,000/- രൂപയും കൂടാതെ 5,000/- രൂപ കോടതി ചെലവായും 45 ദിവസത്തിനകം നൽകാൻ എതിർകക്ഷിക്ക് കോടതി ഉത്തരവ് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ അനധികൃതമായി താമസിച്ച 5 ബംഗ്ലാദേശികൾ പിടിയിൽ ; ഒരാൾക്കായി തിരച്ചിൽ

0
കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ബംഗ്ലാദേശ് സ്വദേശിയായ പ്രതി പോലീസിനെ...

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...