Sunday, June 30, 2024 10:51 am

ശുദ്ധജല ക്ഷാമം പരിഹരിക്കണo ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്കി

For full experience, Download our mobile application:
Get it on Google Play

എടത്വ: ആനപ്രമ്പാൽ ജെ.എം.എം.ജൂബിലി അഗതി മന്ദിരത്തിലെ ശുദ്ധജല ക്ഷാമം ഉൾപ്പെടെ പരിഹരിച്ച് പ്രദേശത്ത് അടിയന്തിര കുടിവെള്ള വിതരണം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സൗഹൃദ വേദി ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള നിവേദനം നല്കി.

38 അന്തേവാസികൾ ഉൾപ്പെടെ കഴിയുന്ന സ്ഥാപനത്തിലെ 2 കിണറുകളും വറ്റി. സമീപത്തെ തോട്ടിലെ നീരൊഴുക്ക് ഇല്ലാതാകുകയും മലിനമാകുകയും ചെയ്തു. മാധ്യമങ്ങളിലെ വാർത്തയെ തുടർന്ന് സൗഹൃദ വേദി എന്ന സന്നദ്ധ സംഘടന ഇതിനോടകം തവണയായി 9000 ലീറ്റർ ശുദ്ധജലമെത്തിച്ചു കഴിഞ്ഞു. ഇത്രയും ശുദ്ധജല ക്ഷാമം നേരിടുന്നുണ്ടെങ്കിലും പ്രദേശത്ത് കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ല.

തലവടി പഞ്ചായത്ത് വാർഡ് 12-ൽ പൊതു ടാപ്പിലൂടെ ശുദ്ധജല വിതരണം നിലച്ചിട്ട് പതിറ്റാണ്ടുകൾ ആയി.പൊതു ടാപ്പുകൾ ഇല്ലാത്ത ഏക വാർഡാണ് തലവടി പഞ്ചായത്തിലെ 12-ാം വാർഡ്. കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപെട്ട് വർഷങ്ങളായി നിരവധി പ്രതിഷേധ സമരങ്ങളും ധർണ്ണയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയിട്ടുണ്ട്.

തോടുകളിലെയും പാടശേഖരങ്ങളിലെ വാച്ചാലുകളിലെയും വെള്ളവും വറ്റിയതോടെ കിണറുകളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിച്ചിരുന്നത് തോട്ടിലെ വെള്ളം ആണ്. തലവടി തെക്കെ കരയിൽ ശുദ്ധജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആനപ്രമ്പാൽ തെക്ക് ബാലമുരളി പൗരസമിതിയുടെ നേതൃത്വത്തിൽ തോട്ടിലെ മാലിന്യം നീക്കിയിരുന്നു.

മുൻ വർഷങ്ങളിൽ മാർച്ച് മാസം ആദ്യത്തോടെ കുടിവെള്ള വിതരണം ആരംഭിച്ചിരുന്നതായും ഈ വർഷം വേനൽ രൂക്ഷമായിട്ടും കുടിവെള്ള വിതരണം ആരംഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റെന്നി തോമസ്, വിനോദ് പുത്തൻപുരയിചിറയിൽ, ജിബി ഈപ്പൻ വാലയിൽ എന്നിവർ സൗഹൃദവേദിയുടെ കുടിവെള്ള വിതരണത്തിന് നേതൃത്വം നല്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരിയാറിൽ പൊതുമേഖലാ സ്ഥാപനമടക്കം മാലിന്യം ഒഴുക്കിയെന്ന് സംശയം ; പരിശോധന

0
കൊച്ചി: പെരിയാറിൽ കൂടുതൽ ഇടങ്ങളിൽ മലിനജലമൊഴുക്കുന്നുവെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. സമിതിയുടെ...

മ​ല​പ്പു​റം ചേ​ല​മ്പ്ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥിനി മ​രി​ച്ചു

0
മ​ല​പ്പു​റം: ചേ​ല​മ്പ്ര​യി​ൽ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ‌ചേ​ല​മ്പ്ര സ്വ​ദേ​ശി ദി​ൽ​ഷ...

പാചകവാതകത്തിന് ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു ; അറിയാം…

0
പാലക്കാട്: പാചകവാതക കണക്ഷൻ നിലനിർത്താൻ ബയോമെട്രിക് മസ്റ്ററിങ് നിർബന്ധമാക്കുന്നു. പ്രധാനമന്ത്രി ഉജ്ജ്വൽ...

നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ് ; 12 ഇടങ്ങളിൽ പരിശോധന

0
ചെന്നൈ: നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ എൻഐഎ റെയ്ഡ്. ചെന്നൈ, തിരുച്ചിറപ്പള്ളി...