മയക്കുമരുന്ന് നിര്‍മ്മിക്കുന്ന ഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ; മയക്കുമരുന്ന് നിര്‍മ്മിക്കുന്ന ഗുളികകളുമായി രണ്ടുപേര്‍ പിടിയില്‍. ആലപ്പുഴ കൈതവന, സനാതനപുരം പടൂര്‍ വീട്ടില്‍ ലാലിന്റെ മകന്‍ ജിതിന്‍ ലാല്‍ (ജിത്തു 22), ആലപ്പുഴ പഴവീട് ചാക്കുപറമ്പ് വീട്ടില്‍ അരവിന്ദന്‍ മകന്‍ അനന്ദു അരവിന്ദ് (കണ്ണന്‍ 24), എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ആലുമൂട് ജങ്ഷന് സമീപം മാന്നാര്‍ പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. നൈട്രോസെപാം എന്ന പേരിലുള്ള ഗുളികയുടെ ഒന്‍പത് സ്ട്രിപ്പുകളില്‍ നിന്ന് 86 എണ്ണത്തോളം പ്രതികളുടെ കയ്യില്‍ നിന്ന് പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.

വാഹന പരിശോധന നടത്തുന്നതിനിടയില്‍ നമ്പര്‍ ഇല്ലാത്ത ഒരു ബൈക്ക് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കൈ കാണിച്ചു നിര്‍ത്തിക്കുകയായിരുന്നു. ഇവരില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. ഡോക്ടറുടെ വ്യാജ കുറിപ്പ് ഉണ്ടാക്കിയാണ് പ്രതികള്‍ ഗുളികകള്‍ വാങ്ങിയത്. ജില്ലയിലെ പുതിയ മെഡിക്കല്‍ സ്റ്റോറുകള്‍ കണ്ടെത്തിയാണ് ഈ ഗുളികകള്‍ പ്രതികള്‍ വാങ്ങുന്നത്. നൈട്രോസെപാം എന്ന ഗുളികയുടെ കൂടെ മറ്റ് മയക്കു മരുന്നിന്റെ ചേരുവകള്‍ കൂടി ചേര്‍ത്ത് കൂടുതല്‍ ലഹരിയുള്ള മയക്കു മരുന്നാക്കിയാണ് ഇവര്‍ കച്ചവടം നടത്തുന്നത്. പിടിയിലായവര്‍ ആലപ്പുഴ സൗത്ത്, പുന്നപ്ര പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...