Friday, May 2, 2025 6:44 am

മ​ണി​മ​ല​യാ​റി​ന്റെ തീ​രത്ത് ജ​ല​ക്ഷാ​മം രൂ​ക്ഷം ; പ്ര​ദേ​ശ​വാ​സി​ക​ള്‍ വി​ല കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട അ​വ​സ്ഥ

For full experience, Download our mobile application:
Get it on Google Play

കോ​ട്ടാ​ങ്ങ​ല്‍ : പ്ര​ള​യം​മൂ​ടി​യ തീ​ര​ങ്ങ​ളി​ല്‍ വ​റു​തി​യു​ടെ നാ​ളു​ക​ള്‍. ര​ണ്ടു​മാ​സം മു​ന്പ് കു​ത്തി​യൊ​ഴു​കി​യ മ​ണി​മ​ല​യാ​ര്‍ ഇ​ന്ന് ഇ​ട​മു​റി​ഞ്ഞും മ​ണ​ല്‍​പ​ര​പ്പ് തെ​ളി​ഞ്ഞും കി​ട​ക്കു​ന്നു. ജ​ല​സമ്പു​ഷ്ട​മാ​യി​രു​ന്ന ന​ദി​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം മാ​ത്രം. കോ​ട്ടാ​ങ്ങ​ലി​ലെ മു​ണ്ടോ​ലി​ക്ക​ട​വ് പാ​ല​ത്തി​നു താ​ഴെ മ​ണി​മ​ല​യാ​ര്‍ ക​ര​യാ​യി മാ​റി. മ​ണ​ല്‍​ക്കൂ​ന​ക​ള്‍ മാ​ത്ര​മാ​ണ് ഈ ​ഭാ​ഗ​ത്തു കാ​ണാ​നു​ള്ള​ത്. ഒ​ക്ടോ​ബ​റി​ലെ മ​ഴ​യി​ല്‍ പാ​ലം ക​വി​ഞ്ഞ് ഒ​രാ​ള്‍ പൊ​ക്ക​ത്തി​ല്‍ വെ​ള്ള​മെ​ത്തി​യി​രു​ന്നു. അ​തി​ന്റെ സ്മ​ര​ണ​യി​ല്‍ പാ​ല​ത്തി​നു താ​ഴെ ഇ​പ്പോ​ഴും മാ​ലി​ന്യ​ങ്ങ​ളും മ​റ്റും ത​ട​ഞ്ഞു കി​ട​പ്പു​ണ്ട്.

ന​ദി​യി​ല്‍ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ തീ​ര​ത്തെ കി​ണ​റു​ക​ളും വ​റ്റി. ജ​ല​അ​തോറി​റ്റി വെ​ള്ളം പ​മ്പുചെ​യ്തു​വ​രു​ന്ന കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പ് താ​ഴ്ന്നു. മ​ണി​മ​ല​യാ​റി​ന്റെ തീ​ര​മാ​യ​തി​നാ​ല്‍ ര​ണ്ടാ​ഴ്ച​യി​ലൊ​രി​ക്ക​ലാ​ണ് ജ​ല​അ​തോറി​റ്റി പ​മ്പിം​ഗ് ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. പൈ​പ്പ് പൊ​ട്ട​ലും മ​റ്റും കാ​ര​ണം തീ​ര​നി​വാ​സി​ക​ള്‍​ക്ക് ജ​ല​അ​തോ​റി​റ്റി​യു​ടെ പ​ദ്ധ​തി​യി​ല്‍ നി​ന്നു​ള്ള വെ​ള്ളം മി​ക്ക​പ്പോ​ഴും പ്ര​യോ​ജ​ന​പ്പെ​ടാ​റു​മി​ല്ല. ഇ​രു​മ്പു പൈ​പ്പു​ക​ള്‍ ക​ഴി​ഞ്ഞ​വ​ര്‍​ഷം സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​തി​ലൂ​ടെ വെ​ള്ള​മൊ​ഴു​ക്കി തു​ട​ങ്ങി​യ​തു​മി​ല്ല. ആ​ല​പ്ര​ക്ക​ട​വ്, പു​ല്ലാ​ന്നി​പ്പാ​റ, ഇ​ളം​പ്ലാ​വ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന്റെ പി​ടി​യി​ലാ​യി​ക്ക​ഴി​ഞ്ഞു. പു​ല്ലാ​ന്നി​പ്പാ​റ, ഇ​ളം​പ്ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ജ​ല​അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് ലൈ​നും എ​ത്തി​യി​ട്ടി​ല്ല. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തു​വ​ക ടാ​ങ്ക​റു​ക​ള്‍ സ്ഥാ​പി​ച്ച്‌ വെ​ള്ളം നി​റ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​മാ​ണ് നാ​ട്ടു​കാ​ര്‍ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വി​ല കൊ​ടു​ത്ത് വെ​ള്ളം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍. വേ​ന​ല്‍​ച്ചൂ​ട് രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ ജ​ല​ക്ഷാ​മം ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ അ​തി​രൂ​ക്ഷ​മാ​യി​രി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും ഉ​ട​ലെ​ടു​ത്തി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും

0
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും....

പഹല്‍ഗാം ഭീകരര്‍ക്കായി ദക്ഷിണ കശ്മീര്‍ അരിച്ചുപെറുക്കി സുരക്ഷാസേന

0
ജമ്മുകശ്മീർ: പഹല്‍ഗാം ഭീകരര്‍ക്കായി ദക്ഷിണ കശ്മീര്‍ അരിച്ചുപെറുക്കി സുരക്ഷാസേന. പീര്‍ പഞ്ചല്‍...

നഴ്സ് ദമ്പതികളുടെ മരണം ; കൂടുതൽ വിവരങ്ങൾ പുറത്ത്

0
കുവൈറ്റ് സിറ്റി : വ്യാഴാഴ്ച രാവിലെയാണ് കുവൈത്തിനെ നടുക്കിയ മലയാളി നഴ്സ്...

ഐ.പി.എൽ ; രാജസ്ഥാനെ 100 റൺസിന് തകർത്ത് മുംബൈ ഇന്ത്യൻസ്

0
ജയ്പൂർ: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ...