ജല മോഷണം : വാട്ടര്‍ അതോറിറ്റിയെ വിവരം അറിയിക്കാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജലമോഷണം, ജലചൂഷണം എന്നിവ തടയുന്നതിന്റെ ഭാഗമായി കേരളവാട്ടര്‍ അതോറിറ്റി ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. അനധികൃത ജലമോഷണം, മീറ്റര്‍ഘടിപ്പിക്കാതെ ലൈനില്‍നിന്ന് നേരിട്ട് വെളളം ഉപയോഗിക്കുക, മീറ്റര്‍ അനുമതി ഇല്ലാതെ മാറ്റി സ്ഥാപിക്കുകയോ തിരിച്ച് സ്ഥാപിക്കുകയോ ചെയ്യുക, മോട്ടറോ ഹോസോ ഉപയോഗിച്ച് ലൈനില്‍ നിന്ന് വെള്ളം ഉപയോഗിക്കുക, പൊതുടാപ്പില്‍നിന്ന് വെളളം ദുരുപയോഗം ചെയ്യുക എന്നിവ കേരള വാട്ടര്‍ സപ്ലൈ ആന്റ് സ്വീവറേജ് ആക്ട് പ്രകാരം കുറ്റകരമാണ്.

കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ക്രിമിനല്‍ കേസെടുത്ത് ശിക്ഷാ നടപടി സ്വീകരിക്കും. ജലമോഷണമോ ജലചൂഷണമോ കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് 1916 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ [email protected], [email protected] വിലാസത്തില്‍ അറിയിക്കുകയോ ചെയ്യാം. വിവരം നല്‍കുന്നവരുടെ പേര് വിവരം വെളിപ്പെടുത്തുകയില്ലയെന്നും വാട്ടര്‍ അതോറിറ്റി ജില്ലാ കാര്യാലയം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൂരൽമല ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ കൈമാറാൻ വൈകുന്നതിൽ പ്രതിഷേധം

0
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കുള്ള രണ്ടാം ഘട്ട വീടുകൾ...

23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവം ; കേസെടുത്ത് പോലീസ്

0
കണ്ണൂർ: കണ്ണൂരിൽ 23കാരിയെയും പ്രതിശ്രുത വരനെയും മുൻ ആൺ സുഹൃത്ത് മർദിച്ച സംഭവത്തിൽ...

കേന്ദ്ര ഫണ്ട് തേടി കർണാടകം സുപ്രീം കോടതിയിലേക്ക്

0
ബെംഗളൂരു: കേന്ദ്ര ഫണ്ട് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകം സുപ്രീംകോടതിയെ സമീപിക്കുന്നു....