കനത്ത മഴയിൽ ഇടമുറിയിൽ വെള്ളക്കെട്ടും ചെളിയും : ജനങ്ങൾ ദുരിതത്തിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : മഴ പെയ്താൽ റാന്നി ഇടമുറി പാലംപടിയിലെ ചപ്പാത്തിന് മുകളിൽ വെള്ളം കയറി ഇടമുറി – ഇരപ്പംപാറ – അമ്പലംപടി റോഡിൽ വെള്ളക്കെട്ട് പതിവാകുന്നു. റാന്നി താലൂക്കിലെ നാറാണംമൂഴി പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ജനങ്ങളുടെ സ്വതന്ത്ര സഞ്ചാരം തടസ്സപ്പെടുത്തുന്ന ഈ പ്രതിസന്ധി നിലനിൽക്കുന്നത്. ദിവസങ്ങൾ കഴിഞ്ഞ് വെള്ളമിറങ്ങുമ്പോൾ ഇടമുറി റബ്ബർ ബോർഡ് ഗേറ്റ് പടി മുതൽ ഏകദേശം 300 മീറ്ററോളം ദൂരമുള്ള മരോട്ടിപ്പടി വരെയുള്ള ഭാഗം പൂർണ്ണമായും ചെളിക്കുണ്ടായി മാറുകയാണ്. ഇതോടെ പ്രദേശത്തുകൂടിയുള്ള ഇരുചക്ര വാഹന യാത്രയും കാൽനട യാത്രയും ഏറെ ദുസ്സഹമായി തീർന്നിട്ടുണ്ട്. മുമ്പ് ഫയര്‍ ഫോഴ്സ് മുറിച്ചുമാറ്റിയ പടുകൂറ്റൻ പെരുമരത്തിന്റെ ഭാഗങ്ങൾ ഇതുവരെ സ്ഥലത്ത് നിന്നും നീക്കം ചെയ്തിട്ടില്ല.

മരക്കഷണങ്ങൾ തോട്ടിലും കരയിലുമായി കിടക്കുന്നതാണ് വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുവാനും ഇവിടെ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെടാനും പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. പ്രശ്നപരിഹാരത്തിനായി അധികാരികളെ വിവരം അറിയിക്കുകയും താലൂക്ക് വികസന സമിതിയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. വാർഡ് മെമ്പർ, എം.എൽ.എ, എം.പി. എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും താത്കാലിക വാഗ്ദാനങ്ങളല്ലാതെ ശാശ്വതമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. മഴ പെയ്യുമ്പോഴെല്ലാം ജനങ്ങൾ ഒറ്റപ്പെട്ടുപോകുന്ന ഈ അവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് ബൈക്ക് അപകടം : മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് മരിച്ചു

0
കോട്ടയം: സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു....

സമരങ്ങൾക്കിടെ ദില്ലിയിൽ ഡിജിറ്റൽ ബ്ലാക്ക്ഔട്ട് ; നാളെ രാത്രി വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി...

0
ന്യൂഡൽഹി: സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന്...

ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ; സ്ഥിരീകരിച്ച് യുഎഇ അന്വേഷണം

0
അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച...

​”സ്വയം നാണംകെട്ടു”; നവി പിള്ളയ്ക്കുള്ള നൊബേൽ സമ്മാനത്തിനെതിരെ ട്രംപ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

0
വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം...