റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയെയും കോന്നി പൂങ്കാവ് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന കോന്നി നഗരത്തിലെ പെട്രോൾ പമ്പിന് സമീപമുള്ള പഞ്ചായത്ത് റോഡിൽ മഴ വെള്ളം കെട്ടി നിൽക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.സംസ്ഥാന പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഓട നിർമ്മിച്ച ഭാഗം റോഡ് നിരപ്പിൽ നിന്നും ഉയർന്നപ്പോൾ മഴ വെള്ളം ഒഴുകി പോകാൻ സാധിക്കാതെ വന്നതാണ് വെള്ളം റോഡിൽ കെട്ടി നിൽക്കുവാൻ കാരണം.

നിരവധി ഇരുചക്ര വാഹനങ്ങളും കാൽനട യാത്രക്കാരും ഈവഴിയാണ് പൂങ്കാവ് റോഡിലേക്കും സംസ്ഥാന പാതയിലേക്കും വേഗത്തിൽ എത്തി ചേരുന്നത്.കോന്നിയിലെ സെൻട്രൽ ജംഗ്ഷനിൽ എത്താതെ താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷനിലെ സർക്കാർ ഓഫീസുകൾ, ആനത്താവളം,മോട്ടോർ വെഹിക്കിൾ ഓഫീസ്,ആരാധനാലയങ്ങൾ നിരവധി ഓഫീസുകളിലേക്ക് പോകുന്നതിന് ഉള്ള എളുപ്പമാർഗം കൂടി ആണ് ഈ ഇട റോഡ്.പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതക്ക് സമാനമായി ഈ റോഡും ഉയർത്തിയെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...