മെഴുവേലിയില്‍ നീര്‍ച്ചാല്‍ നിരീക്ഷണ യാത്ര നടത്തി

For full experience, Download our mobile application:
Get it on Google Play

മെഴുവേലി : മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നീര്‍ച്ചാല്‍ നിരീക്ഷണ , സംരക്ഷണ,  യാത്ര നടത്തി. മെഴുവേലി 2025 പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെയും ഒരുമയുടെയും ആഭിമുഖ്യത്തിലാണ് യാത്ര സംഘടിപ്പിച്ചത്. നീര്‍ത്തട സംരക്ഷണത്തിന്റെ ഭാഗമായി നെടിയകാല-കുളക്കട-മുക്കുഴി- മൂന്ന് തെങ്ങ്  വരെയുളള ആറ് കിലോമീറ്റര്‍ തോട് പഠന സംഘം സന്ദര്‍ശിച്ചു. മുക്കുഴിയില്‍ ചേര്‍ന്ന അവലോകന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. നീര്‍ത്തട അധിഷ്ഠിത പദ്ധതിക്ക് ജലലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനുള്ള മാര്‍ഗങ്ങളാണ് ആദ്യം സ്വീകരിക്കുക.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഒരുമ രക്ഷാധികാരി മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ  സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, ഐആര്‍ടിസി  റിട്ടയേര്‍ഡ് സയന്റിസ്റ്റ് ഡോ. അജയകുമാര്‍ വര്‍മ്മ, ലാന്‍ഡ് യൂസേഴ്‌സ് ബോര്‍ഡ് ഡയറക്ടര്‍ നിസാമുദ്ദീന്‍, ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം  മേധാവി അരുണ്‍ കുമാര്‍, ഫിഷറീസ് വകുപ്പ് മേധാവി ശ്രീകുമാര്‍, കൃഷി ഓഫീസര്‍ താരാ മോഹന്‍, മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഓവര്‍സീയര്‍ പ്രസാദ്, സാമൂഹ്യ പ്രവര്‍ത്തകരായ  ബീന ഗോവിന്ദ്, അജിത്ത്, എസ്. സജിത് എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാം ക്ലാസുകാരനായി തിരച്ചിൽ ശക്തമാക്കി

0
കരുനാഗപ്പള്ളി: ഇന്നലെ മുതൽ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കായി കന്നേറ്റി...

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...