വയനാടും മേപ്പാടിയും പരിസ്ഥിതിലോല പ്രദേശം ; വീണ്ടും ചർച്ചയായി ​ഗാ​ഡ്​ഗിൽ റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ഉരുൾപൊട്ടൽ ഏറെ ഞെട്ടലോടെയാണ് നാട് അറിഞ്ഞത്. നിരവധി ജീവനുകളാണ് ഇതുവരെ ദുരന്തത്തിൽ നഷ്ടപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. ഒരു പ്രദേശത്തെ ഭൂപ്രകൃതിയെ തന്നെ മാറ്റിമറിച്ച ​ദുരന്തത്തിനാണ് വയനാട സാക്ഷ്യം വഹിച്ചത്. ഒരു പുഴ തന്നെ ​ഗതിമാറിയെത്തി. സംസ്ഥാനത്ത് വീണ്ടും ഒരു ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത് ​ഗാഡ്​ഗിൽ റിപ്പോർട്ടാണ്. 2013ൽ മാധവ് ​ഗാഡ്​ഗിൽ തന്റെ പഠന റിപ്പോർട്ടിൽ പരാമർശിച്ച പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ലിസ്റ്റിൽ വയനാടും മേപ്പാടിയും ഉണ്ട്. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ പാനലിന്റെ റിപ്പോർട്ട് പ്രകാരമാണ് പരിസ്ഥിതി ലോല പ്രദേശങ്ങളിൽ‌ വയനാടും മേപ്പാടിയും ഉൾപ്പെട്ടിരിക്കുന്നത്. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതി അതിൻ്റെ റിപ്പോർട്ടിൽ പശ്ചിമഘട്ടത്തിലുടനീളമുള്ള പരിസ്ഥിതിലോല പ്രദേശങ്ങളും മേഖലകളും തരംതിരിക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്നും ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.

വയനാട്ടിലെ മുണ്ടക്കൈ, ചുരൽമലയി ഉരുൾപൊട്ടലിൽ 135 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിരവധി പേരെ ദുരന്തത്തിൽ കാണാതായിട്ടുമുണ്ട്. ഇന്നലെ പുലർച്ചെയാണ് മേഖലയിൽ രണ്ടു ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ രണ്ടു മണിക്കായിരുന്നു ആദ്യത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. പുലർച്ചെ നാലു മണിയോടെയാണ് രണ്ടാമത്തെ ഉരുൾപൊട്ടൽ ഉണ്ടായത്. നിരവധി കുടുംബങ്ങളാണ് ​ദുരന്തത്തിന് പിന്നാലെ മേഖലയിൽ ഒറ്റപ്പെട്ടത്. അട്ടമലയിൽ നൂറോളം പേരാണ് ഒറ്റപ്പെട്ട് കഴിയുന്നത്.
സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം നടക്കുന്നത്. രാവിലെ ഏഴു മണിയോടെ രക്ഷാപ്രവർത്തനം പുനഃരാരംഭിക്കുമെന്നാണ് വിവരം.800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അട്ടമലയിലും ചുരൽമലയിലും കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതിനുള്ള സാധ്യത രക്ഷാപ്രവർത്തകർ തള്ളുന്നില്ല. അതിനാൽ പുലർ‌ച്ചെ ആരംഭിക്കുന്ന രക്ഷാ പ്രവർത്തനത്തിൽ ഇവിടെയുള്ളവരെ പുറത്തേക്കെത്തിക്കുന്നത് കേന്ദ്രീകരിച്ചായിരിക്കും രക്ഷാദൗത്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെഹ്റാൻ–വാഷിംഗ്ടൺ ബന്ധത്തിൽ പുതിയ വഴിത്തിരിവ്

0
ഇറാൻ : പശ്ചിമേഷ്യയിൽ സംഘർഷവും വെടിനിർത്തൽ ശ്രമങ്ങളും തുടരുന്നതിനിടെ, വാണിജ്യ...

വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും കണ്ടെത്തി

0
കൽപ്പറ്റ: വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ...

പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണം : എംഎ ബേബി

0
ദില്ലി: ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശം ഫുട്ബോൾ എല്ലാവർക്കും...

വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് എം സ്വരാജ്

0
കോഴിക്കോട്: വിഴിഞ്ഞം വിഷയത്തിൽ പാർട്ടിയിൽ ഭിന്നാഭിപ്രായമില്ലെന്ന് സിപിഎം നേതാവ് എം സ്വരാജ്. ഓരോ...