Friday, May 3, 2024 5:07 pm

വയനാട് ചുരത്തില്‍ ഇന്ന് രാത്രി ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി : വയനാട് ചുരത്തില്‍ ഇന്ന് രാത്രി 11 മുതല്‍ ഗതാഗത നിയന്ത്രണം. എട്ടാം വളവില്‍ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയില്‍ കയറി കൊക്കയിലേക്കു മറിഞ്ഞ ലോറി നീക്കുന്നതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഫറോക്കിലേക്ക് ചോക്ലേറ്റ് ബോക്‌സുമായി വരികയായിരുന്ന ലോറി ഇന്നലെ രാവിലെയാണ് 30 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടത്തില്‍ പരിക്കേറ്റ ലോറി ഡ്രൈവര്‍ ഹരിപ്പാട് സ്വദേശി പള്ളിപ്പാട് പുത്തന്‍കണ്ടത്തില്‍ ഗണേശനെ (44) താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തല കീഴായി മറിഞ്ഞ ലോറി മരത്തില്‍ തട്ടി നിന്നതു കാരണം അത്യാഹിതം ഒഴിവായി.

ലോറി അപകടത്തെ തുടര്‍ന്നുണ്ടായ ഗതാഗതത്തിരക്ക് പോലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നു നിയന്ത്രിച്ചു. ലോറിയില്‍ ഉണ്ടായിരുന്ന ചോക്ലേറ്റ് പെട്ടികള്‍ ഇന്നലെ വൈകീട്ടോടെ മാറ്റിക്കയറ്റി. അപകടത്തില്‍പെട്ട ലോറി ക്രെയിന്‍ ഉപയോഗിച്ച്‌ കൊക്കയില്‍ നിന്നും കയറ്റാനാണ് തീരുമാനം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവം ; യുവതിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ച്...

0
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം...

തിരഞ്ഞെടുപ്പ് ; കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി

0
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്...

രാമനാട്ടുകരയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ വന്‍ തീപിടിത്തം

0
കോഴിക്കോട്: രാമനാട്ടുകരയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ വന്‍ തീപ്പിടുത്തം. രാമനാട്ടുകര-ഫറോക്ക് റോഡില്‍ കണ്ടായി...

‘അപരന്‍മാരെ വിലക്കാനാകില്ല’ ; ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി

0
കൊച്ചി : അപരന്‍മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ ഇടപെടാതെ സുപ്രീംകോടതി. ഒരേ...