വയനാട് ഫണ്ട് പിരിവ് നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം  : വയനാട് ഫണ്ട് പിരിവില്‍ യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി. ഫണ്ട് പിരിവ് നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. 50,000 രൂപയെങ്കിലും പിരിച്ചു നല്‍കാത്തവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് നേതൃത്വം വ്യക്തമാക്കി. സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയ നിയോജക മണ്ഡലം കമ്മറ്റി പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നല്‍കിയ നോട്ടീസില്‍ പറയുന്നത്.

പെരിന്തല്‍മണ്ണ, മങ്കട, തിരൂരങ്ങാടി, തിരൂര്‍, താനൂര്‍, ചേലക്കര, ചെങ്ങന്നൂര്‍, കഴക്കൂട്ടം, കാട്ടാക്കട, കോവളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ പ്രസിഡന്റുമാര്‍ക്കെതിരെയാണ് നടപടി. എന്നാല്‍, ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് ചില ആശങ്കകള്‍ ഉണ്ടായിരുന്നു. അത് ചോദ്യം ചെയ്തവര്‍ക്കെതിരെയാണ് നടപടി എന്നാണ് ചില കോണുകളില്‍ നിന്നുയരുന്ന ആക്ഷേപം. യൂത്ത് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം. അതിന് ശേഷം യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെല്ലാം ചേര്‍ന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാരയ്ക്കാട് കസവ് സാംസ്കാരിക സമിതിയുടെ “കസവ് പുരസ്കാരം” കെ.ജയകുമാറിന്

0
ചെങ്ങന്നൂര്‍ : കാരയ്ക്കാട് കസവ് സാംസ്കാരിക സമിതിയുടെ രണ്ടാമത് കസവ് പുരസ്കാരം...

തൃണമൂല്‍ വിട്ട 20 വിമത എംപിമാര്‍ക്ക് സുപ്രീംകോടതി നോട്ടീസ്

0
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി ഓഫ്...

സൂറത്തിൽ മത്സ്യച്ചന്തയ്ക്ക് നരേന്ദ്ര മോദിയുടെ പേര് നൽകിയ സംഭവത്തിൽ എതിർപ്പുമായി ഒരുവിഭാഗം വ്യാപാരികൾ

0
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ പുതിയതായി നിർമ്മിച്ച മത്സ്യച്ചന്തയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...