തമിഴ്‌നാട്ടില്‍ വര്‍ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വിജയ്

For full experience, Download our mobile application:
Get it on Google Play

തമിഴ്നാട് : തമിഴ്‌നാട്ടില്‍ വര്‍ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തില്‍ കസ്റ്റഡിയില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് നടനും ടിവികെ അധ്യക്ഷനുമായ വിജയ്. നീതി ലഭിക്കുന്നതിനായി ഈ കുടുംബങ്ങള്‍ക്ക് നിയമസഹായം നല്‍കുമെന്ന് വിജയ് വാഗ്ദാനം ചെയ്തു. തമിഴ് നാട്ടിലെ ക്രമസമാധാന പ്രശ്‌നങ്ങളും കസ്റ്റഡി മരണങ്ങളും ചര്‍ച്ചയാക്കാനാണ് വിജയ് നീക്കം നടത്തുന്നത്. തമിഴ്‌നാട് വെട്രി കഴകം പാര്‍ട്ടി ആസ്ഥാനത്തുവെച്ചാണ് പോലീസ് കസ്റ്റഡിയില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. ചെങ്കല്‍പ്പട്ടു ജില്ലയിലെ ഗോകുല്‍ ശ്രീയുടെ കുടുംബം, അയനാവരം സ്വദേശിയായ വിഘ്നേഷിന്റെ കുടുംബം, കൊടുങ്ങയ്യൂര്‍ സ്വദേശി രാജശേഖര്‍ എന്ന അപ്പുവിന്റെ കുടിംബം, തിരുവണ്ണാമല ജില്ലയിലെ തങ്കമണിയുടെ കുടുംബം, പുതുക്കോട്ട ജില്ലയില്‍ നിന്നുള്ള ചിന്നദുരൈയുടെ കുടുംബം, ധര്‍മ്മപുരി ജില്ലയില്‍ നിന്നുള്ള സെന്തിലിന്റെ കുടുംബം മുതലായവര്‍ വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി.

ഇവര്‍ക്ക് എല്ലാവിധി നിയമസഹായവും നല്‍കുമെന്ന് വിജയ് ഉറപ്പുനല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന അജയ് കുമാര്‍ എന്ന യുവാവിന്റെ മരണ വാര്‍ത്തയാണ് തമിഴ്‌നാട്ടിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ത്തിവിട്ടത്. ശിവഗംഗയിലെ ക്ഷേത്ര കാവല്‍ക്കാരനായിരുന്ന 27 വയസുകാരനായ അജയ് മരിച്ചത് പോലീസിന്റെ മര്‍ദനത്തെത്തുടര്‍ന്നാണെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ജസ്റ്റിസ് ഫോര്‍ അജയ് കുമാര്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്ത് എഐഎഡിഎംകെ ലോക്കപ്പ് മരണങ്ങള്‍ക്കെതിരെ വ്യാപക പ്രചരണങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

ഡൽഹിയിൽ ഓടയിൽ വീണ് കാണാതായ പതിനഞ്ചുകാരന്റെ മൃതദേഹം കണ്ടെത്തി

0
ന്യൂഡൽഹി: ഡൽഹിയിൽ തുറന്നുകിടന്ന ഓടയിൽ വീണ് നാല് ദിവസമായി കാണാതായ...

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...