വയനാട് നിയമനക്കോഴ : ക്രമക്കേടുകള്‍ കണ്ടെത്തി മന്ത്രി വി എന്‍ വാസവന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വയനാട് ജില്ലയില്‍ എന്‍. എം. വിജയന്‍റെയും അദ്ദേഹത്തിന്‍റെ മകന്‍റെയും ആത്മഹത്യയ്ക്ക് ഇടയാക്കിയതായി പറയപ്പെടുന്ന സഹകരണ ബാങ്ക് നിയമനക്കോഴ സംബന്ധിച്ച് സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. സഹകരണ വിജിലന്‍സ് ഓഫീസ് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ (വിജിലന്‍സ്) കണ്ണൂര്‍, എറണാകുളം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) കാര്യാലയത്തിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ (ഭരണം) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വകുപ്പുതല പ്രാഥമിക അന്വേഷണത്തിലാണ് ഇത് കണ്ടത്തിയത്.

സുല്‍ത്താന്‍ബത്തേരി സഹകരണ അര്‍ബന്‍ ബാങ്ക് (ക്ലിപ്തം നമ്പര്‍ ഡി. 2034) , സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ എല്‍.എല്‍ 11) , പൂതാടി സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ എഫ്.1011), മടക്കിമല സര്‍വീസ് സഹകരണ ബാങ്ക് (ക്ലിപ്തം നമ്പര്‍ എഫ്.490), സുല്‍ത്താന്‍ബത്തേരി സഹകരണ കാര്‍ഷിക ഗ്രാമ വികസന (ബാങ്ക് ക്ലിപ്തം നമ്പര്‍ ഡബ്. 299) തുടങ്ങിയ സംഘങ്ങളിലാണ് നിയമനങ്ങളില്‍ ക്രമക്കേഡുകള്‍ കണ്ടെത്തിയിരിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായ നിയമനങ്ങള്‍ സംഘങ്ങളില്‍ നടന്നിട്ടുള്ളതായിട്ടാണ് വകുപ്പുതല പ്രാഥമിക അന്വേഷണത്തില്‍ ബോദ്ധ്യപ്പെട്ടിരിക്കുന്നത്. ക്രമക്കേട് കണ്ടെത്തിയ സംഘങ്ങളില്‍ കേരള സഹകരണ നിയമം വകുപ്പ് 66(1) പ്രകാരം പരിശോധന നടത്തുന്നതിന് സുല്‍ത്താന്‍ബത്തേരി അസിസ്റ്റന്‍റ് രജിസ്ട്രാര്‍ (ജനറല്‍) കെ.കെ.ജമാലിനെ നിയോഗിച്ചിട്ടുണ്ട്. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.

ഇതിന് പുറമെ കൂടാതെ എന്‍. എം. വിജയന് സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കില്‍ 63.72 ലക്ഷം രൂപ വായ്പാ ബാധ്യതയും, സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്കില്‍ 29.49 ലക്ഷം രൂപ സ്വന്തം പേരിലും, മകന്‍റെ പേരിലുള്ള ജാമ്യത്തില്‍ 11.26 ലക്ഷം രൂപയും വായ്പാ ബാധ്യത നിലവിലുണ്ടെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട്. എം.എല്‍.എ-മാരായ ലിന്‍റോ ജോസഫ്, കെ പി കുഞ്ഞ് മുഹമ്മദ് കുട്ടി മാസ്റ്റര്‍, കാനത്തില്‍ ജമീല, പി. ടി. എ റഹിം എന്നീ എം.എല്‍.എ മാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ഇക്കാര്യങ്ങള്‍ മന്ത്രി അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....