വയനാട്: മുഖ്യമന്ത്രിക്ക് കത്തയച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി എന്ന നിലയിലെ അധികാരത്തിന്റെ എല്ലാ സാധ്യതകളുമുപയോഗിച്ച് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കൊപ്പം നിൽക്കണം. അവരുടെ ശബ്ദം കേൾക്കാൻ കഴിയുന്നതെല്ലാം ചെയ്യണം. മാസം തോറും ഒരു കുടുംബത്തിലെ രണ്ടു പേർക്ക് നൽകുന്ന മുന്നൂറ് രൂപ ആനുകൂല്യവും വീട്ടു വാടകയായി നൽകുന്ന ആറായിരം രൂപയും വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ചൂണ്ടിക്കാണിച്ച് ആണ് കത്ത്. ദുരന്ത ബാധിതരുടെ വായ്പകൾ എഴുതി തള്ളുന്നതിനും വേണ്ട നടപടികൾ എടുക്കണമെന്ന് പ്രിയങ്ക ഗാന്ധി കത്തിൽ അറിയിച്ചു. സർക്കാർ സഹായം മാത്രം ആശ്രയിച്ച് കഴിയുന്ന വീട് നഷ്ടപ്പെട്ടവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ സമയത്ത് നൽകാത്തത് അവരെ വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ നൽകുന്നതിൽ നിരന്തരമായ കാലതാമസം ഉണ്ടാവുന്നത് പരിശോധിച്ച് നടപടികളെടുക്കണം. വീട് നഷ്ടപ്പെട്ടവരുടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാത്തത് അവരുടെ ആശങ്ക വർദ്ധിപ്പിക്കുന്നുവെന്നും കത്തിൽ പരാമർശിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























