പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പോലീസ്

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വയനാട്ടില്‍ വന്‍ ലഹരി വേട്ട. പോത്തുകളെ വളര്‍ത്തുന്ന ആലയില്‍ ഒളിപ്പിച്ച നിരോധിത മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് വയനാട് പോലീസ്. സംഭവുമായി ബന്ധപ്പെട്ട് തലപ്പുഴ തവിഞ്ഞാല്‍ മക്കിമല സ്വദേശികളായ പുല്ലാട്ട് വീട്ടില്‍ പി. റഷീദ്(43), സിക്‌സ്ത്ത് നമ്പര്‍ കോളനി പി. ജയരാജ്(25) എന്നിവരെ ലഹരി വിരുദ്ധ സ്‌ക്വാഡും തലപ്പുഴ പോലീസും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. 1.405 കിലോഗ്രാം ഹാഷിഷും 320 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. വയനാട്ടില്‍ ഇത്രയും വലിയ അളവില്‍ ഹാഷിഷ് ഓയില്‍ പിടികൂടുന്നത് ആദ്യമായാണ്. റഷീദിന് തലപ്പുഴ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലും മാനന്തവാടി എക്സൈസിലും കേസുകളുണ്ട്.

ജയരാജിന് പോക്സോ കേസുള്‍പ്പെടെ തലപ്പുഴ സ്റ്റേഷനില്‍ മൂന്ന് കേസുകളുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകിട്ടോടെ റഷീദിന്റെ വീടിന്റെ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെടുത്തത്. പോത്തിന്റെ ആലയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്നുകള്‍. തലപ്പുഴ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആര്‍. അനീഷ് കുമാര്‍, എസ്.ഐ കെ.കെ. സോബിന്‍, എ.എസ്.ഐ ബിഷു വര്‍ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജുമോന്‍, ജിനീഷ്, വിജയന്‍, പ്രവീണ്‍, വാജിദ്, ഡ്രൈവര്‍ മിഥുന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ചിഞ്ചു എന്നിരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വീഡിയോ ചെയ്ത വ്‌ളോഗര്‍ അറസ്റ്റില്‍

0
ആഗ്ര : ഉത്തർപ്രദേശിൽ മോശം റോഡുകളെയും കുഴികളെയും ചൊല്ലി മുഖ്യമന്ത്രി യോഗി...

പത്താംക്ലാസ് ബോർഡ് പരീക്ഷ ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...