വയനാട്ടിൽ റെഡ് അലർട്ട് ലഭിച്ചത് ദുരന്തം കഴിഞ്ഞശേഷം ; അമിത് ഷായുടെ പരാമർശവും മുഖ്യമന്ത്രിയുടെ മറുപടിയും ചർച്ചയാകുമ്പോൾ…

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാടിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമർശവും അതു തള്ളിക്കൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും ചർച്ചയാവുകയാണ്. യാഥാർഥത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഈ ദിവസങ്ങളിലൊന്നുംതന്നെ ജില്ലയ്ക്ക് ചുവപ്പ് മുന്നറിയിപ്പ് നൽകിയിട്ടില്ല. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ വയനാട് സ്ഥാപിച്ചിട്ടുള്ള ലാൻഡ്‌സ്ലൈഡ് വാണിങ് സംവിധാനത്തിലും ഈ ദിവസങ്ങളിലൊന്നും ചുവപ്പ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നുവെന്ന് അമിത്ഷാ പറയുന്ന 23-ന് കണ്ണൂർ, കാസർകോട് ജില്ലകൾക്ക് മാത്രമാണ് കാലാവസ്ഥാവകുപ്പ് മഞ്ഞ മുന്നറിയിപ്പ് നൽകിയിരുന്നത്.

25-ന് ഈ ജില്ലകൾക്ക് ഓറഞ്ച് അലർട്ടും നൽകിയിരുന്നു. ആ ദിവസം വയനാട് ജില്ലയ്ക്ക് മഞ്ഞ മുന്നറിയിപ്പായിരുന്നു. 29-ന് ഉച്ചയ്ക്ക് നൽകിയതും മഞ്ഞ മുന്നറിയിപ്പാണ്. ദുരന്തം കഴിഞ്ഞശേഷം രാവിലെമാത്രമാണ് വയനാടിന് റെഡ് അലർട്ടും അതിതീവ്രമഴ മുന്നറിയിപ്പും ഉണ്ടായത്.നേരിയതോതിലുണ്ടാവുന്ന മഴയ്ക്ക് പച്ച മുന്നറിയിപ്പാണ് നൽകുന്നത്. 15.6 മില്ലീ മീറ്റർ മുതൽ 64.4 മില്ലീമീറ്റർവരെയുണ്ടാകുന്ന മഴ ഈ വിഭാഗത്തിലാണ് വരുന്നത്. ശക്തമായ മഴയുണ്ടാകാൻ സാധ്യതയുള്ളപ്പോഴാണ് മഞ്ഞ മുന്നറിയിപ്പ് നൽകുന്നത്. 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെയുള്ളപ്പോഴാണ് ഈ മുന്നറിയിപ്പ്.]

115.6 മില്ലീമീറ്റർമുതൽ 204.4 മില്ലീമീറ്റർവരെയുള്ള ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോൾ ഓറഞ്ച് അലർട്ട് നൽകും. ജാഗ്രത പാലിക്കാനുള്ളതാണ് ഈ മുന്നറിയിപ്പ്. 204.4 മില്ലീ മീറ്ററിനുമുകളിൽ അതിശക്തമോ അതിതീവ്രമോ ആയ മഴയ്ക്ക് സാധ്യതയുള്ളപ്പോഴാണ് ചുവപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഈ മുന്നറിയിപ്പുള്ളപ്പോൾ ജനങ്ങളെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുളള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം ബത്ത ; ആനുകൂല്യം മുൻവർഷത്തെപ്പോലെ വിതരണം ചെയ്യുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

0
തിരുവനന്തപുരം: ഓണം ഉത്സവബത്തയുടെയും മറ്റാനുകൂല്യങ്ങളുടെയും വിതരണത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും മുൻവർഷത്തെപ്പോലെ ഇക്കുറിയും...

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ മൂന്നാം എഡിഷൻ ; പരിധി രണ്ട് കോടി രൂപയിൽ...

0
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനെ (കെഎഫ്‌സി) ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാന...

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...