വയനാട് ടൗണ്‍ഷിപ്പ് : ഊരാളുങ്കല്‍-കിഫ്കോണ്‍ സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിലെ വീടുകളില്‍ നിര്‍മ്മാണ കമ്പനികളായ ഊരാളുങ്കലും കിഫ്‌കോണും നടത്തുന്ന സംയുക്ത പരിശോധന ഇന്ന് ആരംഭിക്കും. ആദ്യഘട്ടത്തിലെ 178 വീടുകളില്‍ 102 വീടുകളുടെ പരിശോധനയാണ് ഇന്ന് ആരംഭിക്കുന്നത്. വീടുകളുടെ നിര്‍മ്മാണത്തില്‍ അപാകത ഇല്ലെന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. മൂന്ന് ഘട്ടങ്ങളിലായാണ് പരിശോധന പൂര്‍ത്തിയാക്കുക. പൂര്‍ണ്ണമായും നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്. വീട് ഗുണഭോക്താക്കള്‍ക്ക് താമസിക്കുന്നതിനായി കൈമാറുന്നതിന് മുമ്പ് വീട്ടുകാരെ ഉള്‍പ്പെടുത്തികൊണ്ടും പരിശോധന നടത്തും.

ആദ്യം ഊരാളുങ്കല്‍ അധികൃതരാണ് പരിശോധന നടത്തുക. ശേഷം കിഫ്‌കോണ്‍ അധികൃതരുമായി ചേര്‍ന്നുള്ള പരിശോധന നടത്തും. മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉള്‍പ്പെടുത്തി പരിശോധിക്കുക. ടൗണ്‍ഷിപ്പില്‍ ഇതുവരെ 308 വീടുകളുടെ വാര്‍പ്പാണ് പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് താമസസജ്ജമായ 178 വീടുകള്‍ക്കൊപ്പം തന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തണ്ടർ ; ബേക്കറി ഗോഡൗണിൽ സൂക്ഷിച്ച 10 ലക്ഷംരൂപയുടെ പുകയില ഉത്പന്നങ്ങൾ പിടിച്ചു

0
ഏറ്റുമാനൂർ : പേരൂർ കണ്ടഞ്ചിറയിൽ ബേക്കറിയുടെ ഗോഡൗണിൽനിന്ന്‌ 10 ലക്ഷംരൂപയുടെ നിരോധിത...

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...