വയനാട് തുരങ്കപാത നിർമ്മാണം : നടപടിക്രമങ്ങൾ പാലിച്ചില്ല, അസാധാരണവേഗത്തിൽ അനുമതി നൽകി ; രേഖകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : നടപടിക്രമങ്ങൾ പാലിക്കാതെയും അസാധാരണവേഗത്തിലുമാണ് 2,134 കോടി രൂപയുടെ വയനാട് തുരങ്കപാതയ്ക്ക് ഒന്നാംഘട്ട പാരിസ്ഥിതികാനുമതി ലഭ്യമാക്കിയതെന്ന് രേഖകൾ. സംസ്ഥാന പാരിസ്ഥിതികാഘാത പഠന അതോറിറ്റി ചെയർമാൻ വിരമിക്കുന്ന ദിവസം വയനാട് തുരങ്കപാതയും മറ്റൊരു അജൻഡയും മാത്രമുൾപ്പെടുത്തി തിടുക്കത്തിൽ അംഗീകാരം നൽകി കേന്ദ്രത്തിനയക്കുകയായിരുന്നു. കേന്ദ്ര വിദഗ്‌ധപരിശോധനാ സമിതിയാകട്ടെ, ഇത്രയും വലിയ പാരിസ്ഥിതികാഘാത പഠനം ആവശ്യമുള്ള പദ്ധതിപ്രദേശം സന്ദർശിക്കുകപോലും ചെയ്യാതെ അനുമതി നൽകി. മേഖലയിലെ ഭൗമയാഥാർഥ്യം മനസ്സിലാക്കാൻ മെനക്കെട്ടില്ല. പദ്ധതിക്കരാർ ലഭിച്ച ദിലീപ് ബിൽഡ്‌കോണാകട്ടെ, മുൻപ്‌ കരിമ്പട്ടികയിൽപെട്ട കമ്പനിയാണ്.

ഇവയുൾപ്പെടെ ഗുരുതരമായ വീഴ്ചകൾ ഉദാഹരണസഹിതം ചൂണ്ടിക്കാട്ടി തണ്ണീർത്തട സംരക്ഷണ അന്താരാഷ്ട്ര പ്രസ്ഥാനം എന്ന സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കള്ളാടിയിൽ കഴിഞ്ഞ ദിവസത്തെ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായി കൈകൂപ്പി അപേക്ഷിക്കുന്നുവെന്നുപറഞ്ഞുകൊണ്ടാണ് അടിയന്തര ഇടപെടൽ തേടി ചീഫ് ജസ്റ്റിസിന് കത്തയച്ചത്. നിർമാണപ്രവൃത്തികൾ അടിയന്തരമായി നിർത്തണമെന്നും പാരിസ്ഥിതികാനുമതി നൽകിയതിലും ചട്ടലംഘനങ്ങളിലും ദുരന്തത്തിനിടയാക്കിയ സുരക്ഷാവീഴ്ചയിലും സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ വർഷം വായ്പ പലിശനിരക്ക് വർദ്ധനവ് ഉണ്ടായേക്കാം ; സൂചന നൽകി ആർ ബി...

0
ന്യൂഡൽഹി : അധികം വൈകാതെ അടിസ്ഥാന പലിശനിരക്കുകൾ കൂട്ടിയേക്കുമെന്ന വ്യക്തമായ സൂചന...

ഫാസ്ടാഗ് സംവിധാനത്തിൽ മാറ്റം ; ടോൾ പ്ലാസയിലെ ലോക്കൽ പാസിന് ഇനി ക്യൂ നിൽക്കേണ്ട

0
മുംബൈ : ഇന്ത്യയിലെ ദേശീയപാതകളിലെ യാത്രക്കാർക്ക് ആശ്വാസമേകുന്ന ടോൾ പദ്ധതികളുമായി ദേശീയപാത...

നബിദിനം : പൊതുഅവധികൾ പ്രഖ്യാപിച്ച് ഒമാൻ

0
മസ്കത്ത് : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഒമാനിൽ ഓഗസ്റ്റ് 27ന്...

നാസയുടെ നിർണായക ദൗത്യം പരാജയപ്പെട്ടു ; ഭൂമിയിലേക്ക് വീഴാനൊരുങ്ങി സ്വിഫ്റ്റ്

0
ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ പ്രതീക്ഷയോടെ നാസയും സ്വകാര്യ കമ്പനിയായ കാറ്റലിസ്റ്റ്...