രാജ്യസഭാ തെരഞ്ഞെടുപ്പ് ; തൃണമൂലില്‍ നിന്ന് രാജിവെച്ച് പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ എംപിമാരെ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമതയെ വീണ്ടും വെട്ടിലാക്കി ടിഎംസി എംപിമാരുടെ കൂറുമാറ്റം. ബംഗാളില്‍ നിന്നുള്ള മൂന്ന് മുന്‍ രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുഖേന്ദു ശേഖര്‍ റേ, സുസ്മിത ദേവ്, പ്രകാശ് ചിക് ബറൈക് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. വരാനിരിക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ ഇവര്‍ തന്നെ സ്ഥാനാര്‍ത്ഥികളാകുമെന്ന് ബിജെപി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാര്‍ട്ടി അംഗത്വമെടുത്ത് മണിക്കൂറുകള്‍ക്കകമാണ് പ്രഖ്യാപനം. ബിജെപി ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലായിരുന്നു മുന്‍ ടിഎംസി നേതാക്കളുടെ പാര്‍ട്ടി പ്രവേശനം.

കഴിഞ്ഞ മാസമാണ് മൂവരും എംപി സ്ഥാനം രാജിവെച്ചത്. മുന്‍ കോണ്‍ഗ്രസ് നേതാവും അസമിലെ സില്‍ച്ചാര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള മുന്‍ ലോക്സഭാ എംപിയുമായ സുസ്മിത ദേവ് 2021ലാണ് തൃണമൂലില്‍ ചേര്‍ന്നത്. വടക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരു ആദിവാസി നേതാവാണ് പ്രകാശ് ചിക് ബറൈക്. ഈ മേഖലയിലെ പട്ടികവര്‍ഗ സമൂഹങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് ബറൈക്. മുതിര്‍ന്ന രാഷ്ട്രീയപ്രവര്‍ത്തകനായ റേ അഭിഭാഷകന്‍ കൂടിയാണ്. ഈ മൂന്ന് പേരും കൂടി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ സഭയിലെ അംഗങ്ങളുടെ എണ്ണം 245 ആകും. ബിജെപിയുടെ അംഗസംഖ്യ 117 ആയും എന്‍ഡിഎയുടെ അംഗസംഖ്യ 154 ആയും ഉയരും. സഭയില്‍ ഭൂരിപക്ഷം നേടാന്‍ ബിജെപിക്ക് ആകെ വേണ്ടത് 123 സീറ്റുകളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...