വയനാട് ദുരന്തനിവാരണം ; സര്‍ക്കാരിന്‍റേത് കള്ളക്കണക്ക് : വി.മുരളീധരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വയനാട് ദുരന്തനിവാരണത്തില്‍ പിണറായി സര്‍ക്കാര്‍ കള്ളക്കണക്ക് എഴുതുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്വന്തം പ്രചാരവേലയ്ക്കും ഫണ്ട് തട്ടിപ്പിനും ദുരന്തങ്ങളെ ഇങ്ങനെ ഉപയോഗിക്കുന്ന മറ്റൊരു സര്‍ക്കാരും രാജ്യത്തില്ലെന്ന് വി. മുരളീധരൻ പ്രതികരിച്ചു. മഴയെത്താന്‍ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ദുരന്തമെത്താന്‍ കാത്തിരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലേതെന്ന് മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മഹാപ്രളയം മുതല്‍ കോവിഡ് മഹാമാരി വരെ അഴിമതിക്ക് ഉപയോഗിച്ചിട്ടുള്ളവരാണ് കമ്യൂണിസ്റ്റ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദുരന്തബാധിതര്‍ക്ക് സുമനസുകള്‍ അയച്ച വസ്ത്രങ്ങള്‍ ആവശ്യത്തിലധികമുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി പറഞ്ഞതാണ്. പിന്നെ എങ്ങനെയാണ് ദുരന്തബാധിതര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചിലവാകുക എന്നും അദ്ദേഹം ചോദിച്ചു.

ജൂലൈ 30ന് നടന്ന ദുരന്തത്തെക്കുറിച്ച് ഓഗസ്റ്റ് 17ന് ഇത്തരമൊരു കള്ളക്കണക്ക് തയ്യാറാക്കിയവരെ എന്തു ചെയ്യണമെന്ന് പൊതുജനം പറയും. ശവസംസ്ക്കാരം, ഭക്ഷണം, വസ്ത്രം തുടങ്ങിയവയെല്ലാം സൗജന്യമായി നല്‍കിയ സന്നദ്ധസംഘടനകളെക്കൂടിയാണ് സര്‍ക്കാര്‍ അപമാനിക്കുന്നതെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ദുരന്തഭൂമിയില്‍ നേരിട്ടെത്തിയ പ്രധാനമന്ത്രി, കൃത്യമായ കണക്കുകള്‍ നല്‍കണമെന്ന് പറഞ്ഞത് കേരളം മറന്നിട്ടില്ല. ദുരന്തം നടന്ന് ഒന്നര മാസം പിന്നിടുമ്പോള്‍ കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയോ എന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. എന്തിനും ഏതിനും കേന്ദ്രത്തെ പഴിക്കും മുമ്പ് ഈ കള്ളക്കണക്കിന് അംഗീകാരം നല്‍കണോയെന്നത് പ്രതിപക്ഷം പറയണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...