ജനരോഷം : പുല്‍പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

വയനാട് : വന്യജീവി ആക്രമണങ്ങള്‍‌ക്കെതിരെ ജനരോഷം അണപൊട്ടിയ പുല്‍പള്ളിയില്‍ ഇന്നും നാളെയും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറവ ദ്വീപില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേവുമായി ഇന്ന് രാവിലെ പുല്‍പ്പള്ളിയില്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. രാവിലെ പത്തുമണിയോടെ പുല്‍പള്ളിയില്‍ എത്തിച്ച മൃതദേഹം മാറ്റാന്‍ ജനങ്ങള്‍ സമ്മതിച്ചില്ല. പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ പൊളിച്ചു. പോലീസ് രണ്ടുവട്ടം ലാത്തിവീശി. പോലീസ് ഗോ ബാക്ക് മുദ്രാവാക്യവുമായി പ്രതിഷേധക്കാര്‍ പുല്‍പ്പള്ളി ടൗണില്‍ തുടരുകയാണ്. ജനപ്രതിനിധികള്‍ക്കുനേരെയും പ്രതിഷേധം അണപൊട്ടി. ടി.സിദ്ദിഖിനും ഐ.സി.ബാലകൃഷ്ണനും എതിരെ ഒരുവിഭാഗം പ്രതിഷേധിച്ചു. അതേസമയം രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലേക്ക് തിരിക്കും. വാരണസിയില്‍നിന്ന് അഞ്ചുമണിക്ക് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് തിരിക്കും. ന്യായ് യാത്രയ്ക്ക് ഒരുദിവസം അവധി നല്‍കിയാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി

0
മഹാരാഷ്ട്ര: മഹാരാഷ്ട്രയിൽ മലയാളിയെ മോഷ്ടാക്കളുടെ സംഘം മർദിച്ച് കൊലപ്പെടുത്തി. സോളാപ്പൂർ ബസ്...

റബ‍ർ ബോർഡിന്‍റെ തലപ്പത്ത് രാഷ്ട്രീയ നിയമനം , ബിജെപി നേതാവ് എൻ ഹരിയെ ചെയർമാനാക്കി...

0
ന്യൂഡൽഹി : റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബി ജെ...

കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ പൊതു താൽപര്യഹർജി

0
കൊച്ചി: യുഡിഎഫ് സ‍ർക്കാരിന്റെ കെഎസ്ആർടിസി ഓ‍‌ർഡിനറിയിലെ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കെതിരെ ഹൈക്കോടതിയിൽ പൊതു...

ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മാ‍ർച്ച് നടത്തി എൽഡിഎഫ്

0
തിരുവനന്തപുരം: കൊടുംക്രിമിനലും കാപ്പ കേസിൽ അറസ്റ്റിലുമായ ബിജെപി കൗൺസിലർ ​സു​ഗതനെ കൗൺസിലിൽ...