വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി വയനാട്

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരഗം രൂക്ഷമായ സാഹചര്യത്തില്‍ വിനോദ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ വയനാട് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഓരോ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 500 പേരെ മാത്രമെ പ്രവേശിപ്പിക്കൂ. വിനോദസഞ്ചാരികള്‍ക്ക് കൊവിഡ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, കൊവിഡ് നെഗറ്റീവെന്ന് തെളിയിക്കുന്ന അഞ്ച് ദിവസത്തിനുള്ളിലെടുത്ത സര്‍ട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലും നിര്‍ബന്ധമാണ്. വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ടൂറിസം കേന്ദ്രങ്ങളും അടക്കാനും ഉത്തരവുണ്ട്. രാത്രികാലങ്ങളില്‍ ശക്തമായ പരിശോധനയും തുടരും.

അതിനിടെ ഷിഗല്ല രോഗം സ്ഥിരീകരിച്ച വയനാട് നൂല്‍പ്പുഴ പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. കുടിവെള്ള ക്ഷാമം നേരിടുന്ന കോളനികളില്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്നുമുതല്‍ കുടിവെള്ളം വിതരണം ചെയ്യും. കോളനികളിലെ മുഴുവന്‍ കുടിവെള്ള സ്രോതസ്സുകളും പഞ്ചായത്തും സന്നദ്ധസംഘടനകളും ചേര്‍ന്ന് ശുചീകരിച്ചു. ആദിവാസി മേഖലകളില്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും ചേര്‍ന്ന് ഇന്ന് ബോധവത്ക്കരണ ക്യാമ്പയിനുകളും നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...