ന​ടി​ക്ക് നീ​തി തേ​ടി ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ വ​നി​താ ക​മ്മീ​ഷ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി തേ​ടി ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ വ​നി​താ ക​മ്മീ​ഷ​നു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു. പാ​ര്‍​വ​തി തി​രു​വോ​ത്ത്, പ​ത്മ​പ്രി​യ, അ​ഞ്ജ​ലി മേ​നോ​ന്‍, സ​യ​നോ​ര തു​ട​ങ്ങി​യ​വ​രാ​ണ് ക​മ്മീ​ഷ​നെ കാ​ണു​ന്ന​ത്. ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​ക്ക് നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹേ​മ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത് വി​ട​ണ​മെ​ന്നുമാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ച്ച്‌ ര​ണ്ടു വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് പു​റ​ത്തു​വി​ടാ​ത്ത​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഡ​ബ്ല്യു​സി​സി അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് ഗ​സ്റ്റ​ഹൗ​സി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

അതേ സമയം ദിലീപിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ഐ പാഡ്, പെൻ ഡ്രൈവ്, ഹാർഡ് ഡിസ്ക് എന്നിവ ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപിന്റെ മുൻകൂർ ജാമ്യഹർജി കോടതി ചൊവ്വാഴ്ച പരിഗണിക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...