പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ ; സ്റ്റാലിന് പിന്തുണയറിയിച്ച് അഖിലേഷ് യാദവ്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (ടിവികെ) പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ രൂക്ഷ വിമർശവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മമത ബാനർജിക്കും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, ‘പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’ എന്ന് കുറിച്ചത് കോൺഗ്രസിനുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ഇപ്പോൾ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്.

വിഷയത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ഡിഎംകെ, ദേശീയ തലത്തിലുള്ള ഇന്ത്യ സഖ്യം അവസാനിച്ചതായി പ്രഖ്യാപിച്ചു. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന ഡിഎംകെ എംഎൽഎമാരുടെ യോഗത്തിൽ കോൺഗ്രസിന്റെ നിലപാടിനെ ശക്തമായി അപലപിച്ചുകൊണ്ട് നാല് പ്രമേയങ്ങൾ പാസാക്കി. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തമിഴ്‌നാട്ടിൽ ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത ‘തൂക്കുമന്ത്രിസഭ’ എന്ന സാഹചര്യമാണ് നിലവിലുള്ളത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി വിജയ്‌യുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. അഞ്ച് എംഎൽഎമാരുള്ള കോൺഗ്രസ് വിജയ്‌ക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങൾ പാടേ മാറിമറിഞ്ഞു. തമിഴ് രാഷ്ട്രീയത്തിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയ പുനർക്രമീകരണമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...