നാം ആർജിക്കുന്ന അറിവിനെ ഉൾവെളിച്ചമാക്കി മാറ്റണം ; സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത

For full experience, Download our mobile application:
Get it on Google Play

കോന്നി : നാം ആർജിക്കുന്ന അറിവിനെ ഉൾവെളിച്ചമാക്കി മാറ്റുവാൻ നമുക്ക് കഴിയണമെന്ന് സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയുടെ നേതൃത്വത്തിൽ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ആദരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥികൾ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാകുമ്പോൾ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ആണ് നാം സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. ആർജിക്കുന്ന അറിവിനെ നാം പ്രയോഗിക്കാതെ വരുമ്പോഴാണ് നാം ജീവിതത്തിൽ വിജയിക്കുവാൻ കഴിയാതെ പോകുന്നത്. അറിവിലൂടെ നമുക്ക് ലഭിക്കുന്ന ഉൾവെളിച്ചമാണ് നമ്മളെ പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. ആർജിക്കുന്ന അറിവിനെ ജ്ഞാനമാക്കുന്നത് നമ്മളാണ്. അത് നമ്മുടെ അന്തരാത്മാവിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി. സിവിൽ സർവീസ് ജേതാവ് എസ് സ്വാതി മുഖ്യാഥിതി ആയിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എം പി മണിയമ്മ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി വി പുഷ്പവല്ലി, മലയാലപുഴ പഞ്ചായത്ത്‌ പ്രസിഡന്റ് പ്രീജ പി നായർ, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് സാം വാഴോട്, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ഉയരെ ജോയിന്റ് കോർഡിനേറ്റർ എ ദീപകുമാർ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ റെനി ആന്റണി, ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ശ്യാം ലാൽ, ഫാ വർഗീസ് കൈതോൺ, ഉയരെ കോന്നി നിയോജക മണ്ഡലം കോർഡിനേറ്റർ രാജേഷ് ആക്ലെത്ത് തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി നിയന്ത്രണം ഇന്നും തുടർന്നേക്കും ; കൊടും ചൂടും വൈദ്യുതി കിട്ടാത്തതും കെഎസ്ഇബിക്ക് തിരിച്ചടി

0
തിരുവനന്തപുരം: സംസ്ഥാനത്ത് മിക്കയിടത്തും ഇന്നലെ രാത്രിയിൽ അര മണിക്കൂര്‍ മുതൽ ഒരു മണിക്കൂര്‍...

മോർഫിങ് കേസ് : ചിത്രങ്ങൾ പ്രചരിപ്പിക്കാൻ ‘പ്രീമിയം’ ഗ്രൂപ്പ് ; പ്രതികൾക്കെതിരെ പോക്സോ കേസ്...

0
കൊച്ചി : തൃക്കാക്കര മോർഫിങ് കേസുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തലുകളുമായി പോലീസ്....

കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ചേർന്ന അമേരിക്ക ; യുഎസിന്റെ പുതിയ ഭൂപടം പങ്കുവെച്ച് ട്രംപ്

0
വാഷിങ്ടൺ : കാനഡയും മെക്സിക്കോയും ഗ്രീൻലൻഡും ക്യൂബയും ഉൾപ്പെടെ വടക്കേ അമേരിക്കൻ...

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...