ആരോഗ്യകരമായ വിമർശനം ഉള്ളിൽ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നിൽക്കണം : ശശി തരൂർ

For full experience, Download our mobile application:
Get it on Google Play

വയനാട്: ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കകത്ത് പറയണം എന്ന് ശശി തരൂർ എംപി. ആരോഗ്യകരമായ വിമർശനം ഉള്ളിൽ ഉന്നയിച്ച് പുറത്ത് ഒറ്റക്കെട്ടായി നിൽക്കണം എന്ന് തരൂർ വയനാട്ടിലെ നേതൃ ക്യാമ്പിൽ പറഞ്ഞു. അടുത്ത കാലത്തായി പരസ്യമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി പാർട്ടിയെ പ്രതിരോധത്തിലാക്കിയ തരൂർ തന്നെയാണ് ഈ അഭിപ്രായം പറഞ്ഞതാണ് എന്നതാണ് കൌതുകം. അതേസമയം ജനം പരിഹസിച്ചു ചിരിക്കുന്ന അവസ്ഥ നേതാക്കൾ ഉണ്ടാക്കരുത് എന്ന് പിന്നാലെ സംസാരിച്ച മുരളീധരൻ യോഗത്തിൽ പറഞ്ഞു. ആരെടെയും പേര് പറയാതെയായിരുന്നു മുരളീധരന്‍റെ പരാമർശം.

സുൽത്താൻ ബത്തേരിയിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന നേതൃക്യാമ്പിൽ 100 സീറ്റെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് പ്രവർത്തകർക്ക് മുന്നിൽ വയ്ക്കുന്നത്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ നയരേഖ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അവതരിപ്പിക്കും. അതിനിടെ വ്യക്തിപരമായ പ്രശ്നങ്ങൾ തെര‌ഞ്ഞെടുപ്പ് ചർച്ചാ വേദിയിൽ പറയരുതെന്ന നിർദേശമുണ്ടായിട്ടും ദീപ്തി മേരി വർഗീസ് കൊച്ചി കോർപ്പറേഷൻ മേയർ വിവാദം യോഗത്തിൽ ഉന്നയിച്ചു. മേയറെ തിരഞ്ഞെടുത്ത രീതിയെയാണ് യോഗത്തിൽ വിമർശിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...