ജീവൻ ബലി കൊടുത്തും ജനാധിപത്യം കാത്ത് സൂക്ഷിക്കും – ഒഐസിസി

For full experience, Download our mobile application:
Get it on Google Play

മനാമ : നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യ സമരത്തിലൂടെ നമ്മുടെ നാടിന് ലഭിച്ച സ്വാതന്ത്ര്യം നമ്മുടെ ദേശീയ നേതാക്കൾ സ്വപ്നം കണ്ട നിലയിൽ അല്ല ഇപ്പോൾ രാജ്യത്ത് നടക്കുന്ന സംഭവവികസങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഏതൊരു മനുഷ്യനും മനസ്സിലാകും എന്ന് ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വങ്ങൾ ആയ സ്വാതന്ത്ര്യം ജനാധിപത്യം, മതേതരത്വവും അടക്കം എല്ലാം ഇന്ത്യക്കാർക്ക് നഷ്ടപ്പെടുന്ന കാലഘട്ടത്തിൽ ആണ് ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശക്തമായ പ്രക്ഷോഭങ്ങളുമായി ഇന്ത്യയിൽ എല്ലായിടത്തും സമരങ്ങൾ നടത്തുമ്പോൾ ജനാധിപത്യ വിശ്വാസികൾ അദ്ദേഹത്തിന് പിന്തുണ കൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ദേശീയ കമ്മറ്റി വൈസ് പ്രസിഡന്റ്‌ സുമേഷ് ആനേരി അധ്യക്ഷത വഹിച്ച സ്വാതന്ത്ര്യദിനാഘോഷം ഒഐസിസി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം മുഖ്യപ്രഭാഷണം നടത്തി. ജനാധിപത്യ ത്തിന്റെ അടിസ്ഥാന ഘടകങ്ങൾ ആയ സ്വതന്ത്രവും, ഭയരഹിതവുമായി ഒരു പൗരന് ഒരു വോട്ട് രേഖപ്പെടുത്തുവനും ഉള്ള അവസരങ്ങൾ ഇല്ലാതാക്കി, യാതൊരു നിയന്ത്രണവും ഇല്ലാതെ രാജ്യം ഭരിക്കുന്ന ആളുകളുടെ അണികൾക്ക് യഥേഷ്ടം വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുവാനും, സൗകര്യം ഉള്ള സ്ഥലങ്ങളിൽ എല്ലാം വോട്ട് ചെയ്യുവാനും ഉള്ള അവസരം നൽകി ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുത്തിയ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഇപ്പോൾ പ്രതികരിച്ചില്ല എങ്കിൽ അടുത്ത തലമുറയോട് കാണിക്കുന്ന വിശ്വാസവഞ്ചന ആയിരിക്കും എന്നും നേതാക്കൾ അഭിപ്രായപെട്ടു.

ഒഐസിസി ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ്, പ്രദീപ്‌ മേപ്പയൂർ, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌ മാരായ ജവാദ് വക്കം, അഡ്വ ഷാജി സാമൂവൽ, ഗിരീഷ് കാളിയത്ത്, സിൻസൺ പുലിക്കോട്ടിൽ, നസീം തൊടിയൂർ, ദേശീയ സെക്രട്ടറിമാരായ രജിത് മൊട്ടപ്പാറ, ബൈജു മത്തായി,വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ്, ഒഐസിസി ജില്ലാ പ്രസിഡന്റ്‌ മാരായ അലക്സ്‌ മഠത്തിൽ, സൽമാനുൽ ഫാരിസ്,സുരേഷ് പുണ്ടൂർ, വില്യം ജോൺ,ബിജുബാൽ സി കെ,ശ്രീജിത്ത്‌ പനായി, ബൈജു ചെന്നിത്തല എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ഒഐസിസി നേതാക്കൾ ആയ ഷീജ നടരാജൻ, ബിബിൻ മാടത്തെത്ത്,റോയ് മാത്യു തോമസ്, ഷാജി ദാനി, നൈസാo കാഞ്ഞിരപ്പള്ളി, ഷാജി, അബ്ദുൽ സലാം മുയിപ്പൊത്ത്, ഷാജി ചേരണ്ടത്തൂർ, അനിൽ കൊടുവള്ളി, നൗഷാദ് കുരുടിവീട്, സഹൽ പിലാതോട്ടത്തിൽ, തുളസിദാസ് ചെക്യാട് എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...