സർക്കാരിന്റെ ജനദ്രോഹ നികുതി നിർദേശങ്ങളെ നമ്മൾ പിൻവലിപ്പിക്കും ; ഷാഫി പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നിയമസഭയ്ക്ക് പുറത്ത് 4 പ്രതിപക്ഷ എംഎൽഎമാരാണ് സത്യാഗ്രഹ സമരം നടത്തുന്നത്. സത്യാഗ്രഹ സമരം രണ്ടാം ദിവസം കടക്കുമ്പോൾ ഫേസ്ബുക്കിലൂടെ മറുപടി നൽകുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. നികു’തീ’, സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്.

പ്രതികരണ ശേഷി അടിയറവ് വെക്കാത്ത ജനതയുടെ കരുത്തിൽ സർക്കാരിന്റെ ജനദ്രോഹ നികുതി നിർദേശങ്ങളെ നമ്മൾ പിൻവലിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം സ്‌പീക്കർ എ എൻ ഷംസീർ സഭാ കവാടത്തിൽ സത്യ​ഗ്രഹം ഇരിക്കുന്ന എംഎൽഎമാർക്ക് അടുത്തെത്തി കുശലാന്വേഷണം നടത്തുന്ന സ്റ്റോറിയം ഷാഫി ഫേസ്ബുക്കിൽ പങ്കുവെച്ചു.

‘ജനത്തിന്റെ തലയ്ക്കടിക്കുന്ന ജനവിരുദ്ധ ബജറ്റ്’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയാണ് എംഎൽഎമാരുടെ സമരം. പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് നിയമസഭാ കവാടത്തിൽ സത്യഗ്രഹം നടത്തുന്നത്. ഫോൺകോളുകൾ സ്വീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ഷാഫിയും മഹേഷും നജീബും. സത്യഗ്രഹ ചിത്രങ്ങൾ സി.ആർ.മഹേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. പുസ്തകങ്ങൾ വായിക്കാനാണ് മാത്യു കുഴൽനാടൻ സമയം കണ്ടെത്തിയത്.

ഷാഫി പറമ്പിൽ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
നികു’തീ’ …
സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്.
പ്രതികരണ ശേഷി അടിയറവ് വെക്കാത്ത ജനതയുടെ കരുത്തിൽ സർക്കാരിന്റെ ജനദ്രോഹ നികുതി നിർദ്ദേശങ്ങളെ നമ്മൾ പിൻവലിപ്പിക്കും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....