കോര്‍ട്ട് ഫീസ് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈകോര്‍ട്ട് യൂണിറ്റ് പ്രതിഷേധ ദിനാചാരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്‌ഥാന ബഡ്ജറ്റിലെ കോര്‍ട്ട് ഫീസ് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ഹൈകോര്‍ട്ട് യൂണിറ്റ് നടത്തിയ പ്രതിഷേധ ദിനാചാരണം സംസ്ഥാന പ്രസിഡന്റ്‌ സീനിയര്‍ അഡ്വക്കേറ്റ് രാജു ജോസഫ് ഉത്ഘാടനം ചെയ്തു. കോര്‍ട്ട് ഫീസ് വര്‍ധനക്ക് യാതൊരു ന്യായീകരണവും ഇല്ല. കോടതികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ചോ അഭിഭാഷകരുടെയോ അഭിഭാഷ ക്ലര്‍ക്കുമാരുടെയോ ക്ഷേമനിധി വര്‍ദ്ധിപ്പിക്കുന്ന സംബന്ധിച്ചോ യാതൊരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ല. ഈ സാഹചര്യത്തില്‍ കോടതി ചെലവ് വര്‍ദ്ധിപ്പിക്കുന്നത് അന്യായമാണ്. മാത്രമല്ല കോടതി ഫീസ് അകാരണമായി വര്‍ദ്ധിപ്പിക്കുന്നത് നീതി തേടി കോടതിയെ സമീപിക്കേണ്ടി വരുന്ന സാധാരണക്കാര്‍ക്ക് അമിത ഭാരം വരുത്തും. അതിനാല്‍ പ്രസ്തുത നികുതി നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...