ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും അശ്ലീലമല്ല ; ബോംബെ ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

പൂനെ: ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതും പ്രകോപനപരമായി നൃത്തം ചെയ്യുന്നതും ആംഗ്യങ്ങള്‍ കാണിക്കുന്നതും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്ന അശ്ലീല പ്രവര്‍ത്തികളായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നാഗ്‌പൂരിലെ തിര്‍ഖുരയിലുള്ള ഒരു റിസോര്‍ട്ടിലെ ബാൻക്വറ്റ് ഹാളില്‍ നടന്ന പരിപാടിക്കെതിരായി എടുത്ത കേസ് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.

ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ചിന്റെ ഉത്തരവനുസരിച്ച്‌ തിര്‍ഖുരയിലെ ടൈഗര്‍ പാരഡൈസ് റിസോര്‍ട്ടിലും വാട്ടര്‍ പാര്‍ക്കിലും പോലീസ് സംഘം റെയ്‌ഡ് നടത്തിയിരുന്നു. പോലീസ് എത്തിയപ്പോള്‍ ആറ് സ്‌ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്‌ മോശമായ രീതിയില്‍ നൃത്തം ചെയ്യുന്നതാണ് കണ്ടതെന്ന് എഫ് ഐ ആറില്‍ പറയുന്നു. കാണികളില്‍ ചിലര്‍ മദ്യപിക്കുകയും യുവതികള്‍ക്കുമേല്‍ പത്ത് രൂപയുടെ വ്യാജനോട്ടുകള്‍ എറിയുകയും ചെയ്തിരുന്നു. സെക്ഷൻ 294 പ്രകാരം അശ്ളീല പ്രവ‌ര്‍ത്തികളുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയാണ് പരിപാടിക്കെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

സെക്ഷൻ 294 പ്രകാരം ഒരു പ്രവൃത്തി കുറ്റമാകണമെങ്കില്‍ അത് പരസ്യമായി ചെയ്യപ്പെടണമെന്ന് കോടതി വിലയിരുത്തി. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ അത്തരം പ്രവ‌ര്‍ത്തികള്‍ ഉണ്ടായാല്‍ അത് കാണുകയോ കേള്‍ക്കുകയോ ചെയ്ത സംഭവം നടന്ന സ്ഥലത്തുണ്ടായിരുന്നവര്‍ പരാതിപ്പെടേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക, പ്രകോപനപരമായി നൃത്തം ചെയ്യുക, അശ്ലീലമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തോന്നിച്ച ആംഗ്യങ്ങള്‍ കാട്ടുക എന്നിവ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലെ അശ്ലീല പ്രവര്‍ത്തികളായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

‘ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് സാധാരണവും സ്വീകാര്യവുമാണ്. സിനിമകളിലും പൊതുജനങ്ങള്‍ക്ക് മുന്നില്‍ നടത്തുന്ന സൗന്ദര്യമത്സരങ്ങളിലും ഇത്തരം വസ്ത്രങ്ങള്‍ ധരിക്കുന്നത് കാണാറുണ്ട്. ഏത് പ്രവര്‍ത്തികളാണ് അശ്ലീലമാകുന്നത് എന്നതിനെ കുറിച്ച്‌ സങ്കുചിതമായ വീക്ഷണം സ്വീകരിക്കുന്നത് പിന്തിരിപ്പൻ നടപടിയായിരിക്കും. ഈ വിഷയത്തില്‍ പുരോഗമനപരമായ വീക്ഷണം സ്വീകരിക്കാൻ കോടതി ആഗ്രഹിക്കുന്നു’-ഹൈക്കോടതി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘അമ്മ’യിൽ അടിയന്തര തീരുമാനം , രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി രൂപീകരിച്ചു

0
കൊച്ചി : അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ...

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...