ഓപ്പറേഷന്‍ അജയ് ; ഇസ്രയേലില്‍ നിന്ന് 26 മലയാളികള്‍ കൂടി തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ  മൂന്നാമത്തേതും നാലാമത്തേതുമായ പ്രത്യേക വിമാനങ്ങളിലെ കേരളത്തില്‍ നിന്നുളള 31 പേരില്‍ 26 പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് ഇവര്‍ തിരിച്ചെത്തിയത്. മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് മടങ്ങുന്നതെന്ന് നോര്‍ക്ക അറിയിച്ചു. ഡല്‍ഹിയില്‍ നിന്നുളള വിസ്താര യുകെ 883 വിമാനത്തില്‍ ഇന്ന് രാവിലെ 07.40നാണ് 11 പേര്‍ കൊച്ചിയിലെത്തിയത്. വൈകിട്ട് എഴു മണിയോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ 15 പേരും കൊച്ചിയിലെത്തി.

ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുള്ള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്‌സ് പ്രതിനിധികളായ എറണാകുളം സെന്റര്‍ മാനേജര്‍ രജീഷ് കെ.ആര്‍, ആര്‍.രശ്മികാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായി ഇതുവരെ 75 മലയാളികളാണ് ഇസ്രയേലില്‍ നിന്നും തിരിച്ചത്തിയത്. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങള്‍ വഴിയാണ് ഇവര്‍ നാട്ടിലെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

0
ഇടുക്കി : ഇടുക്കി പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു....

തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി

0
തണ്ണിത്തോട് : തണ്ണിത്തോട്ടില്‍ കോഴിമാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിവിടുന്നത് പതിവായിട്ടും നടപടി സ്വീകരിക്കാതെ...

ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ ; റോഡിന്റെ ഒരു വലിയ ഭാഗം തകർന്ന് ഒലിച്ചുപോയി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വൻ മണ്ണിടിച്ചിൽ. ചമോലി ജില്ലയിലെ ജോഷിമഠ്–മാർവാരി പാലത്തിന്...

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാർക്ക് പരിക്ക് ; 4 പേരുടെ നില...

0
കൊച്ചി: എറണാകുളം കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി...