ഇസ്രയേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതി നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം

For full experience, Download our mobile application:
Get it on Google Play

ഇസ്രയേൽ : ഗാസയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സൈനികർക്ക് സൗജന്യ ഭക്ഷണപ്പൊതികൾ നൽകുമെന്ന മക്‌ഡൊണാൾഡിന്റെ ട്വീറ്റിനെതിരെ വ്യാപക വിമർശനം. മക്‌ഡൊണാൾഡിന്റെ ഇസ്രയേലിലെ ബ്രാഞ്ചാണ് ഇസ്രയേൽ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (ഐഡിഎഫ്) സൈനികർക്ക് ഭക്ഷണം എത്തിക്കുമെന്ന് ട്വീറ്റ് ചെയ്തത്. സംഭവം വിവാദമായതോടെ അവർ ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്. ഇസ്രായേൽ സൈനികർക്ക് 4,000 ഭക്ഷണപ്പൊതികൾ അയച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ കമ്പനിയായ മക്‌ഡൊണാൾഡിന്റെ ഇസ്രായേൽ വിഭാഗം ട്വീറ്റിലൂടെ അറിയിച്ചത്. എല്ലാ ദിവസവും 4,000 ഭക്ഷണപ്പൊതികൾ എത്തിക്കുമെന്നും കൂടാതെ അവർ ഓർഡർ ചെയ്യുന്ന അധിക ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം കിഴിവ് നൽകുമെന്നും മക്‌ഡൊണാൾഡ് എക്സിലെ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

മക്‌ഡൊണാൾഡിന്റെ ട്വീറ്റിന്റെ സ്‌ക്രീൻഷോട്ടുകൾ വൈറലായതോടെ അറബ് രാജ്യങ്ങളിലെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ മക്‌ഡൊണാൾഡിന്റെ ഇസ്രയേൽ ചായ്‌വിനെതിരെ രം​ഗത്തെത്തി. പാകിസ്ഥാനിൽ, സ്വാധീനമുള്ള വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ #BoycottMcDonalds എന്ന ഹാഷ് ടാ​ഗും ഉയർത്തി. ഗാസയിലെ ജനങ്ങളോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാ​ഗമായി മക്‌ഡൊണാൾഡിന്റെ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനം വാങ്ങുന്നത് നിർത്താൻ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ആഹ്വാനം ചെയ്തിരുന്നു. മക്‌ഡൊണാൾഡിന്റെ ഇസ്രയേൽ ബ്രാഞ്ച് പ്രാദേശികമായി അവിടെ പ്രവർത്തിക്കുന്ന സംരംഭമാണെന്നും അവരുമായി തങ്ങൾക്ക് ബന്ധമില്ലെന്നും വ്യക്തമാക്കി പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാ‍ഞ്ചിന് പ്രസ്താവന പുറത്തിറക്കേണ്ടി വന്നു.

“പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാഞ്ചിന്റെ പൂർണ്ണ ഉടമസ്ഥതയും പ്രവർത്തനവും SIZA Foods Pvt. ലിമിറ്റഡ് പാകിസ്ഥാനാണ്. ഇസ്രയേലിലെ മക്ഡൊണാൾഡിന്റെ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല” – പ്രസ്താവനയിൽ പാകിസ്ഥാനിലെ മക്‌ഡൊണാൾഡ് ബ്രാഞ്ച് വ്യക്തമാക്കുന്നു. എന്നാൽ കമ്പനിയുടെ വിശദീകരണം പാകിസ്ഥാൻ നെറ്റിസൺമാരിൽ ഒരു വിഭാഗത്തിന് ബോധ്യപ്പെട്ടില്ല. അവർ ഇപ്പോഴും മക്‌ഡൊണാൾഡിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...