ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കുമെന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് – പത്തനംതിട്ടയില്‍ കനത്ത മഴ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത മൂ​ന്നു മ​ണി​ക്കൂ​റി​നി​ടെ ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ്. 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീശാനും സാ​ധ്യ​ത​യു​ണ്ട്. തെ​ക്ക​ന്‍ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ഴ​യെ തു​ട​ര്‍​ന്ന് പ​ല​സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ളെ​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. പത്തനംതിട്ടയിലും ശക്തമായ മഴ തുടരുകയാണ്.

ര​ണ്ടു ദി​വ​സം കൂ​ടി കേ​ര​ള​ത്തി​ല്‍ ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്നു. മ​ലപ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പ്രഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

നാ​ളെ ഇ​ടു​ക്കി, മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്. ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത.

ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. കേ​ര​ള​തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി വ​രെ കാ​റ്റി​ന്റെ വേ​ഗം മ​ണി​ക്കൂ​റി​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വ​രെ ആ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രുതെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങള്‍ അളക്കുന്നത് ; പോലീസിനെതിരെ അന്‍സിബ

0
കൊച്ചി: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും മുഖ്യമന്ത്രി വി.ഡി സതീശനെയും ടാഗ് ചെയ്ത്...

‘യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രിയായത് തൃശൂർ ഡി.സി.സി അറിഞ്ഞിട്ടില്ല’ ; തൃശൂർ ഡി.സി.സിക്കെതിരെ പരിഹാസം

0
തൃശൂര്‍: മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായ ഒ ജെ ജനീഷിനെ...

ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവം ; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി,...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന...

ചികിത്സാ പിഴവ് ആരോപണം ; ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കേസ്

0
കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ...