കശ്മീരിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍

For full experience, Download our mobile application:
Get it on Google Play

ദില്ലി : കശ്മീരിലെ പാംപോറില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍. ലക്ഷകര്‍ ഇ തയ്ബ കമാണ്ടര്‍ ഉള്‍പ്പടെ പത്ത് ഭീകരര്‍ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്നലെ ശ്രീനഗറിലും പുല്‍വാമയിലുമായി രണ്ട് ഭീകരരെ സുരക്ഷസേന വധിച്ചിരുന്നു. മുന്‍പ് നടന്ന ആക്രമണങ്ങളില്‍ പങ്കാളികളായവരെയാണ് വധിച്ചത്. ജമ്മുകശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനീകര്‍ വീരമൃത്യുവരിച്ചു.

നാട്ടുകാര്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ പങ്കാളിയായ ഭീകരനെയാണ് പുല്‍വാമയില്‍ സുരക്ഷ സേന വധിച്ചത്. ശ്രീനഗര്‍ സ്വദേശിയായ ഷാഹിദ് ബാസി‍ര്‍ ഷെയ്ഖ് ആണ് കൊല്ലപ്പെട്ടതെന്ന് കശ്മീര്‍ ഐജിപി വിജയ് കുമാര്‍ പറഞ്ഞു. ഇയാള്‍ക്ക പിഡിഡി ഉദ്യോഗസ്ഥനായ സാഫി ധറിന്റെ  നേരെ നടന്ന ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. ശ്രീനഗറിലെ ബെമീനയയില്‍ പോലീസും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലും ഒരു ഭീകരനെ വധിച്ചു.

പോലീസ് ഉദ്യോഗസ്ഥനായ അര്‍ഷിദ് ഫറൂഖിന്റെ കൊലപാതകത്തില്‍ പങ്കുള്ള ഭീകരനാണെയാണ് വധിച്ചതെന്ന് പോലീസ് പറഞ്ഞു. പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഗുരുതര പരിക്കേറ്റ സൈനീകരായ വിക്രം സിങ് നേഗിയും യോഗാന്പര്‍ സിങുമാണ് പിന്നീട് വീരമൃത്യു വരിച്ചത്. കൊടുവനത്തിലെ അതീവ ദൂഷ്കരമായ മേഖലയില്‍ വെച്ചായിരുന്നു ആക്രമണം.

ഒക്ടോബര്‍ പത്തിന് പൂഞ്ചിലെ ദേര കി ഖലിയില്‍ ഉണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഭീകരാക്രമണത്തില്‍ അ‌ഞ്ച് സൈനീകര്‍ വീരമൃത്യു വരിച്ചിരുന്നു. ആക്രമണം നടന്ന മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം വ്യാപകമായ തെരച്ചില്‍ നടത്തുകയാണ്. കൂടുതല്‍ സൈനീകരേയും ഇവിടേക്ക് നിയോഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...