വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും ക​ന​ത്ത ന​ഷ്ടം

For full experience, Download our mobile application:
Get it on Google Play

ഇ​രി​ട്ടി : മ​ല​യോ​ര​ത്തെ ആ​റ​ളം, ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വേ​ന​ല്‍ മ​ഴ​യി​ലും കാ​റ്റി​ലും ക​ന​ത്ത ന​ഷ്ടം.ആ​റ​ളം പ​ഞ്ചാ​യ​ത്തി​ല്‍ പൂ​ഞ്ചാ​ല്‍ ജോ​സ്, സ​ജി, ഷി​ന്റോ, കെ.​ജെ തോ​മ​സ് ക​ട​ബ​ന്‍​കു​ഴി, അ​റ​ക്ക​ല്‍ ബേ​ബി, ദേ​വ​സ്യ തോ​ലാ​നി, നാ​ര​ന്‍​വേ​ലി ബി​നോ​യ്, ബെ​ന്നി, ജോ​ണ്‍​സ​ന്‍ ന​ടു​വ​ത്താ​നി, കി​ഴ​ക്കേ​ട​ത്തു ബി​ജു, തോ​മ​സ് കൈ​പ്പ​നാ​നി, മ​ണ്ഡ​പ​ത്തി​ല്‍ ബി​നോ​യ്, തു​രു​ത്തി മ​റ്റ​ത്തി​ല്‍ ജോ​സ​ഫ്, ക​ണ്ണ​ന്‍​കു​ഴ ജെ​യ്സ​ണ്‍ എ​ന്നി​വ​രു​ടെ റ​ബ​ര്‍, വാ​ഴ, മ​റ്റ്‌ ഫ​ല​വൃ​ക്ഷ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ളെ​ല്ലാം കാ​റ്റി​ല്‍ നി​ലം​പൊ​ത്തി.

കാ​റ്റി​ല്‍ മ​രം​വീ​ണ് വീ​ടി​നോ​ടു​ചേ​ര്‍​ന്ന പു​ഞ്ച​ല്‍ ടോ​മി​യു​ടെ ഷെ​ഡ് ത​ക​ര്‍​ന്നു. ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലു​ണ്ടാ​യ ക​ന​ത്ത കാ​റ്റി​ല്‍ തൊ​ട്ടി​പ്പാ​ലം, കോ​ക്കാ​ട്, ക​തു​വ​പ​റ​മ്പ്, പേ​ര​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍​ക്ക് നാ​ശം നേ​രി​ടു​ക​യും തെ​ങ്ങ്, വാ​ഴ, റ​ബ​ര്‍ എ​ന്നി​വ കാ​റ്റി​ല്‍ ന​ശി​ക്കു​ക​യും ചെ​യ്തു. നാ​ശം നേ​രി​ട്ട ആ​റ​ള​ത്തെ കൃ​ഷി​യി​ട​ങ്ങ​ള്‍ ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. വേ​ലാ​യു​ധ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി. ശോ​ഭ, മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​ടി തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ഉ​ളി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ പി.​സി ഷാ​ജി​യും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന് സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ള്‍ വി​​ല്ലേ​ജ് ഓ​ഫി​സ​ര്‍, കൃ​ഷി ഓ​ഫി​സ​ര്‍ എ​ന്നി​വ​രു​ടെ സം​ഘം സ​ന്ദ​ര്‍​ശി​ച്ച്‌ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...