മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മഹാരാഷ്ട്രയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചതിന് യുവാവിനെ കൗമാരക്കാരന്‍ കൊലപ്പെടുത്തിയതായി പോലീസ്. ബുധനാഴ്ച രാത്രിയാണ് സംഭവം. സലിറാം എന്ന റിങ്കു കുമാര്‍ (31) ആണ് മരിച്ചത്. ഇയാള്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍ നഗരത്തില്‍ തൊഴിലാളിയാണ്. കുമാറും കൗമാരക്കാരനും ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. നഗരത്തില്‍ ഇവര്‍ ഒരുമിച്ചാണ് താമസമെന്ന് പോലീസ് പറഞ്ഞു. ബന്ധുക്കളെ ഫോണില്‍ വിളിച്ച്‌ വിവരം അന്വേഷിക്കുന്നതിനായി കുമാര്‍ കൗമാരക്കാരനോട് മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. എന്നാല്‍, കൗമാരക്കാരന്‍ മൊബൈല്‍ നല്‍കിയില്ല. ഇത് വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചു. കുറച്ച്‌ സമയത്തിന് ശേഷം കുമാര്‍ കൗമാരക്കാരന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കി നിലത്ത് അടിച്ച്‌ തകര്‍ക്കുകയായിരുന്നു. ഇതിനിടയിലുള്ള അടിപിടിയിലാണ് കുമാര്‍ കൊല്ലപ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...