കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. തുടര്‍ന്ന് ലക്ഷദ്വീപിലേക്ക് പോകാന്‍ ടിക്കറ്റെടുത്ത 65 യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. അഗത്തി വരെ പോയ വിമാനം ലാന്റ് ചെയ്യാതെ യാത്രക്കാരെ കൊച്ചിയില്‍ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ഭക്ഷണമോ താമസസൗകര്യമോ നല്‍കിയില്ലെന്നാണ് പാരാതി. രോഗികളും പ്രായമായവരും ഉള്‍പെടുന്ന യാത്രക്കാരാണ് കുടുങ്ങിയത്.

മുപ്പതാം തീയതി കാലാവസ്ഥ മോശമായതിനാല്‍ സര്‍വീസ് നടത്തിയിരുന്നില്ല. തുടര്‍ന്ന് കുറച്ചു പേര്‍ക്ക് മൂന്നാം തീയതിയിലേക്കും നാലാം തീയതിയിലേക്കും ടിക്കറ്റ് നല്‍കുകയായിരുന്നു. എന്നാല്‍ ഇന്നും വിമാനം പുറപ്പെടാത്തതിനാല്‍ ആശങ്കയിലായിരിക്കുകയാണ് യാത്രക്കാര്‍. വിമാനം പുറപ്പെടാത്തതിനെ തുടര്‍ന്ന് റീഫണ്ട് ആവശ്യപ്പെട്ടപ്പോള്‍ വിമാനക്കമ്പനി അതിന് തയ്യാറായില്ലെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു. റീഫണ്ട് നല്‍കാന്‍ കഴിയില്ലെന്നും അടുത്ത ദിവസങ്ങളിലെ ഷെഡ്യൂള്‍ നോക്കാനുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അടുത്ത ദിവസങ്ങളിലൊന്നും ടിക്കറ്റ് ലഭ്യമല്ലെന്നും സര്‍ക്കാര്‍ ഇടപെടണമെന്നും യാത്രക്കാര്‍ ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...

വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കണം – വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ ഭക്ഷണമായി ഉപയോഗിക്കുവാൻ...

0
റാന്നി : വനാതിർത്തി പങ്കിടുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുവാൻ അനുവാദം നൽകണമെന്നും...

സ്വർണ്ണവും പണവും കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ; വിമുക്തഭടനെ ആക്രമിച്ച സംഭവത്തിൽ നടപടി

0
തിരുവനന്തപുരം: വിമുക്തഭടനെ മദ്യം നല്‍കി മയക്കിയ ശേഷം മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി ഒന്‍പത്...