തിരുവല്ല : ശക്തമായ കാറ്റിനെ ത്തുടര്‍ന്ന് തുകലശേരിയില്‍ മരം വീണ് വീട് തകര്‍ന്നു. തുകലശേരി കുഴിമഠത്തില്‍ വീട്ടില്‍ അനില്‍ കുമാറിന്റെ വീടിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നത്. ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം. തൊട്ടടുത്ത പുരയിടത്തില്‍ നിന്നിരുന്ന തേക്കുമരമാണ് കടപുഴകി വീണത്. അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. എം.ജി, കാലടി സര്‍വകലാശാലകള്‍ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.