ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ പരിധിയില്‍ പഠന വിനോദയാത്ര കൊണ്ടുപോകുന്നതിന് വാഹനം ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 21. ഫോണ്‍ : 04735 227703.
——
ഓവര്‍സിയര്‍ നിയമനം
കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. മൂന്നുവര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ/ ഐടിഐ, പ്രവൃത്തിപരിചയം/തത്തുല്യയോഗ്യതയും ഉളളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 15 ന് രാവിലെ 11 ന് കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍ : 9497075525.
ദര്‍ഘാസ്
ജില്ലാ പഞ്ചായത്ത് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. വെബ് സൈറ്റ് :
www.etenders.kerala.gov.in ഫോണ്‍ : 0468 2224070.
——-
ഓവര്‍സിയര്‍ ഒഴിവ്
റാന്നി ബ്ളോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ സെക്കന്‍ഡ് ഗ്രേഡ് ഓവര്‍സിയര്‍ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16 ന് രാവിലെ 11 ന് പഞ്ചായത്ത് കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫോണ്‍ : 9074915182
ധനസഹായം
ബാര്‍ബര്‍ഷോപ്പ് നവീകരണത്തിനുളള ധനസഹായം പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഇന്ന് കൂടി (ജനുവരി 10) അപേക്ഷിക്കാം. വിവരങ്ങള്‍ bwin പോര്‍ട്ടലിലും www.bcddkerala.gov.in വെബ്സൈറ്റിലും ലഭിക്കും. ഫോണ്‍ : 0474 2914417. ഇ-മെയില്‍ : [email protected]
——-
വോക്ക് ഇന് ഇന്റര്‍വ്യൂ
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റസിഡന്റുമാരെ നിയമിക്കുന്നതിനുളള വോക്ക് ഇന് ഇന്റര്‍വ്യൂ ജനുവരി 16 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളജില്‍ നടത്തും. എം ഡി, എം എസ് ബിരുദധാരികള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ അന്നേദിവസം രാവിലെ ഒമ്പത് മുതല്‍ 10 വ രെ. ഫോണ്‍ : 0468 2344823,2344803.
ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2024-25ലെ ബ്രൈറ്റ് സ്റ്റുഡന്റ്റ് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യൂണിവേഴ്സിറ്റികള്‍ നടത്തുന്ന റെഗുലര്‍ കോഴ്സുകള്‍ക്ക് മാത്രമേ ഈ സ്‌കോളര്‍ഷിപ്പ് അനുവദനീയമുള്ളൂ. പത്താം തരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 300000/ (മൂന്ന് ലക്ഷം) രൂപയില്‍ താഴെയാണെങ്കില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.sainikwelfarekerala.org വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന മലയാളത്തിലുള്ള അപേക്ഷ ഫോമില്‍ രണ്ടുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം ജനുവരി 25ന് മുമ്പ് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.