പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെ.എസ്‌.ആര്‍.ടി.സി ബസ് വെള്ളത്തില്‍ മുങ്ങി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പൂഞ്ഞാറില്‍ യാത്രക്കാരുമായി പോയ കെ.എസ്‌.ആര്‍.ടി.സി ബസ് വെള്ളത്തില്‍ മുങ്ങി. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപത്തു വെച്ചായിരുന്നു സംഭവം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തെത്തിച്ചു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മുങ്ങിയത്. ബസിന്റെ പകുതിയിലേറെ വരെ വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇവിടെ ഒരാള്‍ പൊക്കത്തോളം വെള്ളമാണ് ഉണ്ടായിരുന്നത്.

മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. ചോലത്തടത്ത് ഉരുള്‍ പൊട്ടി. അടുക്കം ഭാഗത്തും ഉരുള്‍ പൊട്ടിയതായി റിപ്പോര്‍ട്ടുണ്ട്. പനച്ചികപ്പാറ കാവും കടവ് പാലം വെള്ളത്തിനടിയിലായി. ഈരാറ്റുപേട്ട കടുവാമൂഴിയില്‍ മീനച്ചിലാറ്റില്‍ നിന്നും വെള്ളം റോഡിലേക്ക് കയറി. ഇതേത്തുടര്‍ന്ന് വ്യാപാരസ്ഥാപനങ്ങളിലെ സാധനങ്ങള്‍ മാറ്റുകയാണ്. തീക്കോയി ചാമപ്പാറയ്ക്ക് സമീപിം വീടുകളിലും വെള്ളം കയറി. പിണ്ണാക്കനാട് ടൗണിന് സമീപം പാറത്തോട് റോഡും വെള്ളത്തിലായി. ഈരാറ്റുപേട്ട-പാലാ റോഡിലും വെള്ളം കയറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം

0
ന്യൂഡൽഹി: യുജിസി നെറ്റ് സോഷ്യോളജി ചോദ്യപ്പേപ്പർ ചോർന്നതായി ആരോപണം. സാമൂഹിക മാധ്യമങ്ങളിൽ...

‘ഓപ്പറേഷൻ തുഫാൻ’ ; നിറഞ്ഞ് കവിഞ്ഞ് കാക്കനാട് ജില്ലാ ജയിൽ

0
കൊച്ചി: ലഹരിക്കെതിരെ 'ഓപ്പറേഷൻ തുഫാൻ' ശക്തമായതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുകാരുടെ...

മദ്യപിച്ച് വാഹനം ഓടിച്ചു ; ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

0
പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിന് പോലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ...

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തി. വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ...