മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് തൊഴിലാളികള്‍ കടലില്‍ വീണു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മത്സ്യബന്ധനത്തിനിടെ ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് തൊഴിലാളികള്‍ കടലില്‍ വീണു. കോമന പുതുവല്‍ അനിയന്‍കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള കട്ടക്കുഴി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇവരുടെ വള്ളവും വലയും മറ്റ് ഉപകരണങ്ങളും തകര്‍ന്നു. 20 ഓളം തൊഴിലാളികള്‍ വള്ളത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്ക് ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

മത്സ്യ ബന്ധനത്തിന് ശേഷം തിരികെ വരുന്നതിനിടെ വളഞ്ഞ വഴി പടിഞ്ഞാറ് അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച്‌ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കടലില്‍ വീണ തൊഴിലാളികളെ കോസ്റ്റ് ഗാര്‍ഡാണ് രക്ഷപെടുത്തിയത്. വള്ളം മറിഞ്ഞതോടെ വലയിലുണ്ടായിരുന്ന മീനും നഷ്ടപ്പെട്ടു. വലയും ഉപയോഗ ശൂന്യമായി. ഒരുലക്ഷം രൂപയുടെ അടുത്ത് നാശനഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ

0
കൊല്ലം: തനിക്ക് പത്മഭൂഷൻ കിട്ടിയതിൽ സംശയമുള്ളവരുണ്ടെന്ന് എസ് എൻ ഡി പി...

അട്ടപ്പാടി സ്വദേശിയെ മർദിച്ച് തമിഴ്നാട് പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടിയിൽ 51 കാരനെ തമിഴ്നാട് പോലീസ് മർദിച്ചെന്ന് പരാതി....

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

0
തിരുവനന്തപുരം: കൈതമുക്കിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ...

ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ പ്രഖ്യാപിച്ച് അവരെ വെടിവെച്ചു...

0
കോഴിക്കോട്: ജന്തർ മന്തറിലെ പ്രതിഷേധക്കാരെ നേരിടാൻ തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ കർഫ്യൂ...