ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് ; അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജെന്‍ഡര്‍ ന്യൂട്രാലിറ്റി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് സമസ്ത നേതാവ് അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍. വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. മഹല്ലുകളില്‍ പ്രത്യേക വിഭാഗത്തിന് അധികാരം നല്‍കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സമസ്ത നേതാവ് ആരോപിച്ചു. ഈ ആശങ്ക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ നിയമനത്തിന് പുതിയ സംവിധാനം ഉണ്ടാക്കുമ്പോള്‍ സമസ്തയ്ക്ക് പ്രാധാന്യം നല്‍കണമെന്നും മൈനോറിറ്റി കമ്മീഷന്‍ ആനുകൂല്യം മുസ്ലീങ്ങള്‍ക്ക് ലഭിക്കുന്ന രീതിയില്‍ തിരിച്ചു കൊണ്ടു വരണമെന്നും പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് വഴിയൊരുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ മുഖ്യമന്ത്രിയുമായി പങ്കുവെച്ചിട്ടുണ്ടെന്നും അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ 4000 മഹല്ലുകളില്‍ ബോധവത്കരണം ശക്തമാക്കാനായിരുന്നു സമസ്തയുടെ തീരുമാനം. തിരുത്തേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞിരുന്നു. പാഠ്യപദ്ധതി പരിഷ്‌കരണത്തിലെ കരട് സമീപന രേഖയില്‍ മാറ്റം വരുത്തി ‘ലിംഗസമത്വ ഇരിപ്പിടം’ എന്ന വാക്ക് ഒഴിവാക്കിയതിനെ സമസ്ത സ്വാഗതം ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...