ലോട്ടറി തൊഴിലാളികൾക്ക് ഓണം ബോണസ് നിഷേധിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം തൊഴിലാളി വഞ്ചന ; ബിഎംസ് 

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കേരള ലോട്ടറിയുടെ വിൽപ്പനക്കാരായ വലിയ ഒരു വിഭാഗം തൊഴിലാളികൾക്ക് ഇക്കൊല്ലത്തെ ഓണം ബോണസ് നിഷേധിക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനം തൊഴിലാളി വഞ്ചനയാണെന്നും ക്രൂരവും നിന്ദ്യവുമായ ഈ നിലപാടിൽനിന്ന് സർക്കാർ പിൻമാറണമെന്ന് ആലപ്പുഴ ജില്ല ലോട്ടറി ഏജൻസആൻഡ് സെല്ലേഴ്സ് സംഘം ബിഎംസ് ആലപ്പുഴ ജില്ലാ കമ്മിറ്റി പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു. സാധാരണയിൽ നിന്ന് വിഭിന്നമായി അവസാന നിമിഷം വരെ അംശാദായം അടയ്ക്കാനുള്ള അവസരം നൽകാതെ ഏറ്റവും താഴെത്തട്ടിലെ ഒരു വലിയ വിഭാഗം തൊഴിലാളികൾക്ക് ഓണം ബോണസ് നിഷേധിക്കുവാനുഉള്ള ശ്രമമാണ് സർക്കാരിന്റെത്.

ജില്ലാ പ്രസിഡന്റ് ബി.രാജശേഖര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി അനിയൻ സ്വാമിചിറ അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടി കേരളത്തിലെ തെരുവുകളിൽ പ്രതികൂലസാഹചര്യങ്ങളിൽ ടിക്കറ്റ് വിൽപ്പന നടത്തി സർക്കാരിനെയും സാമ്പത്തികസ്ഥിതിയും സംരക്ഷിക്കുന്ന പാവപ്പെട്ട തൊഴിലാളികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ സിഐടിയു പോലുള്ള സംഘടനകൾ വഴിപാട് സമരം നടത്തി മുഖം രക്ഷിക്കാൻ ശ്രമിക്കാതെ ഓണം ബംബർ ഉൾപ്പെടെയുള്ള ടിക്കറ്റുവിൽപന നിർത്തിവെച്ച് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കാൻ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഈ തൊഴിലാളി വിരുദ്ധ പ്രവർത്തനത്തിൽ നിന്നും പിന്മാറാൻ സർക്കാർ തയ്യാറാകണം യാതൊരു ഭേദവും ഇല്ലാതെ എല്ലാ വിഭാഗം തൊഴിലാളികൾക്കും 10000 രൂപ എങ്കിലും ബോണസ് നൽകാൻ തയ്യാറായില്ല എങ്കിൽ ബിഎംഎസ് നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ ട്രഷറർ ജനാർദ്ദനൻ എം.ജി, ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഗോപകുമാർ, അമ്പലപ്പുഴ സുരേഷ്, ഹരിപ്പാട് സുമേഷ്, ആലപ്പുഴ ജയൻ, ആലപ്പുഴ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...